ജോര്‍ജ് ടൗണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വികസ്വര രാജ്യങ്ങളുടെ മാര്‍ഗദര്‍ശിയാണെന്ന് ഗയാന പ്രസിഡന്റ് ഇര്‍ഫാന്‍ അലി. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി. താങ്കള്‍ ഇവിടെയെത്തിയത് ഞങ്ങള്‍ക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്. അങ്ങ് നേതാക്കള്‍ക്കിടയിലെ ജേതാവാണ്. അവിശ്വസനീയമായ രീതിയിലാണ് അങ്ങു നയിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ക്ക് അങ്ങു മാര്‍ഗദീപം തെളിയിച്ചു നല്കി. അങ്ങയുടെ രാജ്യത്ത് വികസനം കൊണ്ടുവന്നു. അവയില്‍ പലതും ഗയാനയിലും പ്രസക്തമാണ്, സംയുക്ത പ്രസ്താവനയ്‌ക്കിടെ അദ്ദേഹം പറഞ്ഞു. ഇരുവരും ഒന്നിച്ച് ജോര്‍ജ് ടൗണില്‍ വൃക്ഷത്തൈ നട്ടു.
റിപ്പബ്ലിക് ഓഫ് ഗയാനയും റിപ്പബ്ലിക് ഓഫ് ഡൊമിനിക്കയും പരമോന്നത ദേശീയ ബഹുമതികള്‍ നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചു. ഗയാന സ്റ്റേറ്റ് ഹൗസിലെ ചടങ്ങില്‍, പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലി, ദി ഓര്‍ഡര്‍ ഓഫ് എക്‌സലന്‍സ് മോദിക്കു സമ്മാനിച്ചു. ബഹുമതി ഭാരതത്തിലെ 140 കോടി ജനങ്ങള്‍ക്കുമായി സമര്‍പ്പിക്കുകയാണെന്ന് മോദി പ്രതികരിച്ചു.
രാഷ്‌ട്രതന്ത്രജ്ഞത, കൊവിഡ് മഹാമാരിക്കാലത്തു നല്കിയ പിന്തുണ എന്നിവ പരിഗണിച്ചാണ് മോദിക്കു പരമോന്നത ബഹുമതി നല്കുന്നതെന്ന് ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ് സ്‌കെറിറ്റ് പറഞ്ഞു. ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ പ്രസിഡന്റ് സില്‍വാനി ബാര്‍ട്ടണ്‍ സമ്മാനിച്ചു.
സ്‌കെറിറ്റ്, ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ അമോര്‍ മോട്ടിലി. ഗ്രെനാഡ പ്രധാനമന്ത്രി ഡിക്കണ്‍ മിഷേല്‍, സെന്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ. പിയറി, ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡോ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക