കോട്ടയം: ശബരിമല മണ്ഡലമകരവിളക്കിനോടനുബന്ധിച്ച് ഡിടിപിസിയുടെ കീഴിലുള്ള എരുമേലി പില്‍ഗ്രിം സെന്ററില്‍ തീര്‍ഥാടകര്‍ക്കായി സൗകര്യങ്ങളൊരുക്കി. എട്ട് മുറികള്‍, രണ്ട് മിനി ഹാള്‍, ഒരു മെയിന്‍ ഹാള്‍, രണ്ട് ഡോര്‍മിറ്ററി, നാല് ടോയ്ലറ്റ് ബ്ലോക്കുകള്‍ എന്നിങ്ങനെയാണ് സജ്ജീകരിച്ചിട്ടുള്ളത്.
മുറികള്‍ക്ക് 900 രൂപ (രണ്ട് പേര്‍ക്ക്) ഡോര്‍മിറ്ററി ഒരാള്‍ക്ക് 100 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.
ടോയ്ലറ്റ്, ഓപ്പണ്‍ ബാത്ത് സൗകര്യങ്ങള്‍ സൗജന്യമായി തീര്‍ത്ഥാടകര്‍ക്ക് നല്‍കും. നവംബര്‍ 26 മുതല്‍ മണ്ഡലകാലം തീരുന്നതുവരെ ഈ സേവനം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: