ഇംഫാല്‍: മണിപ്പൂരിലെ കലുഷിതമായ സ്ഥിതിഗതികളില്‍ മുതലെടുപ്പുനടത്താനുള്ള മുന്‍ അഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ശ്രമം മുഖ്യമന്ത്രി ബീരേന്‍ സിംഗ് തെളിവു സംഹിതം പൊളിച്ചടുക്കി. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബീരേന്‍ സിംഗിനെ പുറത്താക്കണമെന്ന ആവശ്യവുമായാണ് എക്സില്‍ ചിദംബരം കുറിപ്പിട്ടത്. എന്നാല്‍ മണിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുന്‍പു ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്ന് തെളിവു സഹിതം ബീരേന്‍ സിംഗ് പത്രസമ്മേളനം വിളിച്ചു കൂട്ടി തുറന്നു കാട്ടിയതോടെ എക്സിലെ പോസ്റ്റു പിന്‍വലിച്ച് ചിദംബരം മുങ്ങി.
മ്യാന്മറില് നിന്നുള്ള കുടിയേറ്റക്കാരെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തടഞ്ഞില്ലെന്നും ഇവര്‍ മണിപ്പൂരിലെ തദ്ദേശീയരുടെ അവകാശങ്ങള്‍ കവരുകയാണെന്നും ബീരേന്‍ സിംഗ് ചൂണ്ടിക്കാട്ടി. മ്യാന്മര് പൗരനും മ്യാന്വര് പാര്‍ലമെന്റില്‍ മത്സരിക്കുകയും ചെയ്ത സോമി റവല്യൂഷനറി ആര്‍മി ചെയര്മാന് താങ്ങ് ലിയന്‍ പൗ ഗ്രിറ്റിന് ചിദംബരം കൈകൊടുക്കുന്ന ചിത്രം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മണിപ്പൂര്‍ കോണ്‍ഗ്രസ അധ്യക്ഷന്‍ മേഖചന്ദ്രയും ആവശ്യമില്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കരുതെന്ന് ചിദംബരത്തിന് മുന്നറിയിപ്പുനല്കുകയും ചെയ്തു. ഇതോടെയാണ് ചിദംബരം അടിയറവു പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: