India

ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 42 മുതല്‍ 52 വരെ സീറ്റുകള്‍ നേടി ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ, പീപ്പിള്‍സ് പള്‍സ്, മാട്രിസ് സര്‍വ്വേകളാണ് ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നത്.

Published by

ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 42 മുതല്‍ 52 വരെ സീറ്റുകള്‍ നേടി ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ, പീപ്പിള്‍സ് പള്‍സ്, മാട്രിസ് സര്‍വ്വേകളാണ് ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നത്.

ആകെ 81 സീറ്റുകളുള്ള ജാര്‍ഖണ്ഡ് നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ 42 സീറ്റുകള്‍ മതിയാവും. ഇപ്പോള്‍ ജാര്‍ഖണ്ഡ് ഭരിയ്‌ക്കുന്നത് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) ആണ്. നവമ്പര്‍ 13, നവമ്പര്‍ 20 തീയികളിലായാണ് രണ്ട് ഘട്ടങ്ങളില്‍ ജാര്‍ഖണ്ഡ് നിമയസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

ജാര്‍ഖണ്ഡിലെ ബിജെപി നേതാവ് ബാബുലാല്‍ മറാണ്ഡി വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 51 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരുന്നു.

ഇപ്പോള്‍ ജാര്‍ഖണ്ഡ് ഭരിയ്‌ക്കുന്ന ഹേമന്ത് സോറന്റെ വലംകൈയായിരുന്ന ചമ്പയ് സോറന്‍, ഹേമന്ത് സോറന്റെ അന്തരിച്ച ജ്യേഷ്ഠന്‍ ദുര്‍ഗ സോറന്റെ ഭാര്യ സീത സോറന്‍, മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളായിരുന്നു.

ഇപ്പോള്‍ ജാര്‍ഖണ്ഡ് ഭരിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്നും ബിജെപിയില്‍ എത്തിയവരാണ് ചമ്പയ് സോറനും സീത സോറനും. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ വലംകൈയായിരുന്നു ചമ്പയ് സോറന്‍. ഹേമന്ത് സോറന്‍ ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ 153 ദിവസം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത് ചമ്പയ് സോറനാണ്. പിന്നീട് ഹേമന്ത് സോറന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അപമാനിതനായി ഇറങ്ങിപ്പോകേണ്ടിവന്നു എന്നതാണ് ചമ്പയ് സോറന്റെ ദുഖം. പിന്നീട് അദ്ദേഹം 2024 ആഗസ്തില്‍ ബിജെപിയിലേക്ക് മാറി.

മുഖ്യമന്ത്രി ഹേമന്ത് സോറന് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉള്ളത്. ഇതില്‍ മൂത്ത സഹോദരനാണ് ദുര്‍ഗ സോറന്‍. 2009ല്‍ ദുര്‍ഗ സോറന്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയാണ് സീത സോറന്‍. മൂന്ന് തവണ എംഎല്‍എ ആയിരുന്നു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തി എന്ന കുറ്റം ആരോപിച്ചാണ് സീതാ സോറനെ പുറത്താക്കിയത്. ഇതോടെ ഹേമന്ത് സോറന്റെ കുടുംബത്തിനുള്ളില്‍ തന്നെ വലിയ വിള്ളലാണ് ഉണ്ടായത്. ബാബുലാല്‍ മറാണ്ടി മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു.

ജെഎംഎം, കോണ്‍ഗ്രസ്, തേജസ്വി യാദവിന്റെ ആര്‍ജെഡി എന്നിവരുള്‍പ്പെടുന്ന മുന്നണിയാണ് ബിജെപിയുടെ എതിരാളി. 2019ല്‍ ഈ മുന്നണി 81ല്‍ 47 സീറ്റുകളിലും വിജയിച്ചിരുന്നു. അന്ന് ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മാത്രം 30 സീറ്റുകളില്‍ വിജയം നേടിയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് 25 സീറ്റുകളിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം

സംസ്ഥാനത്തിനുള്ളിലേക്ക് നുഴഞ്ഞു കയറുന്നവരുടെ കൈകളിലാകും സംസ്ഥാനം എന്ന പ്രചാരണമാണ് ജാര്‍ഖണ്ഡ് അഴിച്ചുവിട്ടത്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ വലിയ ക്രമസമാധാനപ്രശ്നം ജാര്‍ഖണ്ഡില്‍ സൃഷ്ടിക്കുന്നുണ്ട്. അതുപോലെ ജനസംഖ്യാവര്‍ധനയും ജാര്‍ഖണ്ഡിന്റെ വലിയ തലവേദനയായി ബിജെപി അവതരിപ്പിച്ചിരുന്നു. ജാര്‍ഖണ്ഡിലെ ഗോത്രവര്‍ഗ്ഗത്തിന്റെ തനിമ നിലനിര്‍ത്തുന്നതിനുള്ള പോരാട്ടമായും ബിജെപി ഈ തെരഞ്ഞെടുപ്പിനെ കണ്ടത് ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന് തെളിവാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക