Kerala

കുറുവ സംഘത്തിന് കുരുക്കിടാന്‍ പൊലീസ്; സംഘത്തിലുള്‍പ്പെട്ട സന്തോഷ് സെല്‍വന്‍ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍

Published by

ആലപ്പുഴ: ആലപ്പുഴയില്‍ കവര്‍ച്ച നടത്തിയ കുറുവ സംഘത്തിലെ സന്തോഷ് സെല്‍വനെ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചു. അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. മണ്ണഞ്ചേരിയിലെ മോഷണത്തില്‍ സന്തോഷിനൊപ്പം ഉണ്ടായിരുന്ന കുട്ടാളിയേയും പുന്നപ്രയില്‍ മോഷണം നടത്തിയ പ്രതികളെയും കണ്ടെത്താനുള്ള തീവ്ര ശ്രമം തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സന്തോഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അഞ്ച് ദിവസം കസ്റ്റഡിയില്‍ കിട്ടുന്നതോടെ വിശദമായി ചോദ്യം ചെയ്ത് കുറുവ സംഘത്തിലെ കൂടുതല്‍ പ്രതികളിലേക്ക് എത്താനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മോഷണം നടന്ന വീട്ടിലുള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

14 പേരാണ് കുറുവ സംഘത്തിലുള്ളത് എന്നാണ് വിവരം. അതേസമയം കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പോലീസ് വിട്ടയച്ചു. ആലപ്പുഴയില്‍ മോഷണം നടന്ന ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 14 വരെ മണികണ്ഠന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തല്‍. പുന്നപ്രയില്‍ മോഷണം നടന്ന വീട്ടിലെ യുവതിക്ക് മണികണ്ഠനെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ മോഷണങ്ങള്‍ക്ക് ഇയാള്‍ ബാഹ്യ സഹായം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Kuruvapolice