ന്യൂദല്‍ഹി: നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരിവിലകളില്‍ ചൊവ്വാഴ്ച വന്‍കുതിപ്പ്. .യുകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരിവിലകളിലാണ് ഉയര്‍ച്ച ഉണ്ടായത്.
ഈ ബാങ്കുകളില്‍ കേന്ദ്രസര്‍ക്കാരിനുള്ള ഓഹരികള്‍ വില്ക്കാന് പോകുന്നതിനാലാണ് ഈ നാല് ബാങ്കുകളുടെ ഓഹരിവിലയില്‍ ഉയര്‍ച്ച ഉണ്ടായതെന്നായിരുന്നു അഭ്യൂഹം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ സര്‍ക്കാരിന് 96.4 ശതമാനം ഓഹരിയുണ്ട്. യുകോ ബാങ്കില്‍ 95.4 ശതമാനം ഓഹരിയും പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 98.3 ശതമാനം ഓഹരിയും കേന്ദ്രസര്‍ക്കാരിന് ഉണ്ട് . സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളില്‍ 93 ശതമനം കേന്ദ്രത്തിന്റെ പക്കലാണ്.
യൂക്കോ ബാങ്ക് 4 ശതമാനം ഉയര്‍ന്ന് 43 രൂപയിലെത്തി. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് 3 ശതമാനം വര്‍ധിച്ച് 50 രൂപയ്ക്കടുത്തെത്തി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 3.5 ശതമാനം ഉയര്‍ന്ന് 52 രൂപയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 3.5 ശതമാനം ഉയര്‍ന്ന് 55 രൂപയിലുമെത്തി.വിപണിയിലെ സാഹചര്യം പരിശോധിച്ചായിരിക്കും എത്ര ഓഹരികള്‍ വിറ്റഴിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: