ഇന്ത്യന്‍ നാവികസേനയുടെ കരുത്തായ പടക്കപ്പലുകളുടെ നിയന്ത്രണ ചുമതല ഏറ്റെടുത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ സഹോദരങ്ങള്‍. കമാന്‍ഡര്‍ പ്രേര്‍ന ദോസ്തലേയും കമാന്‍ഡര്‍ ഇഷാന്‍ ദോസ്തലേയുമാണ് ഇന്ത്യയില്‍ ആദ്യമായി യുദ്ധക്കപ്പലുകളുടെ കമാന്‍ഡര്‍ സ്ഥാനത്തെത്തിയ സഹോദരങ്ങള്‍.
ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലിന്റെ കമാന്‍ഡര്‍ സ്ഥാനത്തേക്കെത്തുന്ന ആദ്യ വനിതയായിക്കൊണ്ട് കഴിഞ്ഞ വര്‍ഷം തന്നെ പ്രേര്‍ന ദോസ്തലേ ചരിത്രം രചിച്ചിരുന്നു. 2008ലാണ് ലെഫ്റ്റനന്റ് കേഡര്‍ പ്രേര്‍ന ദോസ്തലെ ഇന്ത്യന്‍ നാവികസേനയില്‍ ചേരുന്നത് .വാട്ടര്‍ജെറ്റ് ഫസ്റ്റ് അറ്റാക്ക് ക്രാഫ്റ്റായ(എഫ്എസി) ഐഎന്‍എസ് ട്രിങ്കറ്റിന്റെ കമാന്‍ഡറായി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രേര്‍ന ദോസ്തലെ തെരഞ്ഞെടുക്കപ്പെട്ടത്.പ്രത്യേക പരിശീലനങ്ങള്‍ക്കൊടുവിലാണ് പ്രേര്‍ന ദോസ്തലെ ഐഎന്‍എസ് ട്രിങ്കറ്റിന്റെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തത്
ഐഎന്‍എസ് വിഭൂതിയുടെ കമാന്‍ഡായാണ് ഇഷാന്‍ ദോസ്തലേ ചുമതലയേറ്റത്. ഇന്ത്യന്‍ നാവികസേനയുടെ വീര്‍ ക്ലാസ് മിസൈല്‍ വെസലാണ് ഐഎന്‍എസ് വിഭൂതി. അറേബ്യന്‍ ഉള്‍ക്കടലിലെ ഗോവന്‍ തീരത്തു വെച്ച് ഐഎന്‍എസ് വിഭൂതിയുടെ സ്റ്റീം പാസ്റ്റ് ആഘോഷത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും പങ്കെടുത്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: