Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും; നൈജീരിയൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ച നടത്തി

1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശിയാണ് അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 03:20 pm IST
in World

നൈജർ:

 

പ്രധാനമന്ത്രി നരേന്ദ്ര മോദി നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി, അബൂജയിൽ ഔദ്യോഗിക ചർച്ച നടത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രിക്ക് 21 ഗൺ സല്യൂട്ടോടെ ആചാരപരമായ സ്വീകരണം നൽകി.

ഇരുനേതാക്കളും നിയന്ത്രിത കൂടിക്കാഴ്ച നടത്തി. തുടർന്ന്, പ്രതിനിധിതലചർച്ചകൾ നടന്നു. ന്യൂഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ പ്രസിഡന്റ് ടിനുബുവുമായി നടത്തിയ ഊഷ്മളമായ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു. പൊതുവായ ഭൂതകാലം, പൊതു ജനാധിപത്യമൂല്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധം എന്നിവയാൽ നിർവചിക്കപ്പെട്ട സവിശേഷമായ സൗഹൃദബന്ധങ്ങൾ ഇരുരാജ്യങ്ങളും ആസ്വദിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൈജീരിയയിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം സൃഷ്ടിച്ച നാശനഷ്ടങ്ങളിൽ പ്രധാനമന്ത്രി പ്രസിഡന്റ് ടിനുബുവിനോട് അനുതാപം അറിയിച്ചു. ദുരിതാശ്വാസസാമഗ്രികൾക്കും മരുന്നുകൾക്കും ഇന്ത്യ നൽകിയ സമയോചിതസഹായത്തിനു പ്രസിഡന്റ് ടിനുബു പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു.

നിലവിലെ ഉഭയകക്ഷിസഹകരണം അവലോകനംചെയ്ത ഇരുനേതാക്കളും ഇന്ത്യ-നൈജീരിയ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്തു. ബന്ധങ്ങളുടെ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച നേതാക്കൾ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ഊർജം, ആരോഗ്യം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനു വലിയ സാധ്യതയുണ്ടെന്നു വിലയിരുത്തി. കൃഷി, ഗതാഗതം, കുറഞ്ഞ ചെലവിലുള്ള മരുന്ന്, പുനരുപയോഗ ഊർജം, ഡിജിറ്റൽ പരിവർത്തനം എന്നിവയിലെ ഇന്ത്യയുടെ അനുഭവം പ്രധാനമന്ത്രി നൈജീരിയക്കു വാഗ്ദാനം ചെയ്തു. ഇന്ത്യ വാഗ്ദാനം ചെയ്യുന്ന വികസന-സഹകരണ പങ്കാളിത്തത്തെയും, പ്രാദേശികശേഷിയും വൈദഗ്ധ്യവും പ്രൊഫഷണൽ വൈദഗ്ധ്യവും സൃഷ്ടിക്കുന്നതിൽ അതിന്റെ അർഥവത്തായ സ്വാധീനത്തെയും പ്രസിഡന്റ് ടിനുബു അഭിനന്ദിച്ചു. പ്രതിരോധ-സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ചചെയ്തു. ഭീകരവാദം, കടൽക്കൊള്ള, തീവ്രവാദം എന്നിവയ്‌ക്കെതിരെ സംയുക്തമായി പോരാടാനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.

ആഗോള-പ്രാദേശിക വിഷയങ്ങളും ഇരുനേതാക്കളും ചർച്ചചെയ്തു. ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിലൂടെ വികസ്വരരാജ്യങ്ങളുടെ ആശങ്കകൾ ഉയർത്തിക്കാട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കു പ്രസിഡന്റ് ടിനുബു നന്ദി അറിയിച്ചു. ഗ്ലോബൽ സൗത്തിന്റെ വികസനമോഹങ്ങൾ നിറവേറ്റുന്നതിനായി ഒരുമിച്ചു പ്രവർത്തിക്കാൻ ഇരുനേതാക്കളും ധാരണയായി. ECOWAS അധ്യക്ഷൻ എന്ന നിലയിൽ നൈജീരിയ വഹിച്ച പങ്കിനെയും ബഹുമുഖ-ബഹുരാഷ്‌ട്ര സ്ഥാപനങ്ങൾക്കു നൽകുന്ന സംഭാവനകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അന്താരാഷ്‌ട്ര സൗരസഖ്യം, അന്താരാഷ്‌ട്ര ബൃഹദ് മാർജാര സഖ്യം എന്നിവയിലെ നൈജീരിയയുടെ അംഗത്വത്തെക്കുറിച്ചു പരാമർശിക്കവേ, ഇന്ത്യ ആരംഭിച്ച മറ്റു ഭൂസൗഹൃദ ഹരിത സംരംഭങ്ങളുടെ ഭാഗമാകാൻ പ്രസിഡന്റ് ടിനുബുവിനെ പ്രധാനമന്ത്രി ക്ഷണിച്ചു.

ചർച്ചകൾക്കുശേഷം, സാംസ്കാരിക വിനിമയ പരിപാടി, കസ്റ്റംസ് സഹകരണം, സർവേ സഹകരണം എന്നീ മൂന്നു ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. തുടർന്ന്, പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി പ്രസിഡന്റ് ഒരുക്കിയ ഔദ്യോഗിക വിരുന്നും നടന്നു.

 

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിക്കും. ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഓഫ് നൈജർ നൽകിയാണ് പ്രധാനമന്ത്രിയെ നൈജീരിയ ആദരിക്കുന്നത്.

പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 17ാം മത്തെ അന്താരാഷ്‌ട്ര ബഹുമതിയാണിത്. അതേ സമയം 1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശിയാണ് അദ്ദേഹം.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് മോദി നൈജീരിയയിൽ എത്തിയത്. പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.

17 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തിയ പ്രധാനമന്ത്രിയെ ഫെ‍ഡറൽ ക്യാപിറ്റൽ ടെറിട്ടറി മന്ത്രി നൈസോം എസെൻവോ വൈക്കാണ് സ്വീകരിച്ചത്.

നൈജീരിയയിലെ പരിപാടികൾക്ക് ശേഷം അദ്ദേഹം രണ്ടു ദിവസത്തെ G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ബ്രസീലിയൻ നഗരമായ റിയോ ഡി ജെനീറോയിലേക്ക് നാളെ തിരിയ്‌ക്കും. തുടർന്ന് സന്ദർശനത്തിന്റെ അവസാന പാദത്തിൽ മോദി ഗയാനയും സന്ദർശിക്കും.

Tags: modibjpNigeriaG20Brazilvisit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.