India

ദല്‍ഹിയിൽ വായു മലിനീകരണം അതിരൂക്ഷം : പുകമഞ്ഞ് നിരവധി വിമാന സർവീസുകളെ സാരമായി ബാധിച്ചു

Published by

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയില്‍ തുടരുന്നു. ഞായറാഴ്ച രാവിലെ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 428 ലേക്ക് എത്തി.

ദല്‍ഹിയില്‍ പുകമഞ്ഞ് മൂടി കാഴ്ച തടസ്സപ്പെട്ട നിലയിലാണ്. ഇതുമൂലം വാഹന ഗതാഗതവും തടസ്സപ്പെട്ടു. കൂടാതെ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കാഴ്ചാപരിധി രാവിലെ 800 മീറ്ററായി കുറഞ്ഞു. ഇതേത്തുടര്‍ന്ന് 107 വിമാനങ്ങള്‍ വൈകി. മൂന്നു വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

അതേ സമയം കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദല്‍ഹിയിലെ പല കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ്. ദല്‍ഹിയിലെ വിവിധ നഗരങ്ങളിലെ വായു ഗുണനിലവാര സൂചിക ഇപ്രകാരമാണ്. ബവാന-471, അശോക് വിഹാര്‍, ജഹാനഗിരിപുര – 466, മുണ്ട്ക, വാസിര്‍പൂര്‍-463, ആനന്ദ് വിഹാര്‍, ഷാഹിദ്പൂര്‍, വിവേക് വിഹാര്‍-457, രോഹിണി – 449, പഞ്ചാബ് ബാഗ് – 447 എന്നിങ്ങനെയാണ് വായുഗുണനിലവാര സൂചിക.

നോയിഡയിലും ഗുരുഗ്രാമിലും യഥാക്രമം 308, 307 എന്നിങ്ങനെയാണ് വായുഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by