Career

‘രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി)’യില്‍ ഗവേഷണ പഠനാവസരം; അപേക്ഷ നവംബര്‍ 20 വരെ

Published by

പിഎച്ച്ഡി പ്രവേശന വിജ്ഞാപനം www.rgcb.res.in- ല്‍
ഡിസീസ് ബയോളജി, ന്യൂറോ സയന്‍സ്, പ്ലാന്റ് സയന്‍സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് മേഖലകളിലാണ് ഗവേഷണം
സെലക്ഷനായുള്ള ഇന്ററവ്യു ഡിസംബര്‍ 16-18 വരെ തിരുവനന്തപുരത്ത്

കേന്ദ്രസര്‍ക്കാരിന് കീഴില്‍ തിരുവനന്തപുരം പൂജപ്പുരയിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) 2025 ജനുവരി സെഷനിലേക്കുള്ള പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഡിസീസ് ബയോളജി, ന്യൂറോ സയന്‍സ്, പ്ലാന്റ് സയന്‍സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് മേഖലകളിലാണ് ഗവേഷണ പഠനം. ഹോസ്റ്റല്‍ സൗകര്യമുണ്ട്.

യോഗ്യത: ലൈഫ്/എന്‍വയോണ്‍മെന്റല്‍/വെറ്ററിനറി/ഫാര്‍മസ്യൂട്ടിക്കല്‍/മെഡിക്കല്‍ സയന്‍സസ്/ബയോകെമിസ്ട്രി/ബയോടെക്‌നോളജി/ബയോ ഇന്‍ഫര്‍മാറ്റിക്‌സ്/ബയോഫിസിക്‌സ്/കെമിസ്ട്രി/മൈക്രോബയോളജി മുതലായ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദം. പ്രാബല്യത്തിലുള്ള ജെആര്‍എഫ് (യുജിസി)/സിഎസ്‌ഐആര്‍/ഐസിഎംആര്‍/ഡിബിറ്റി/ഡിഎസ്റ്റി-ഇന്‍സ്‌പെയര്‍/തത്തുല്യം) യോഗ്യതയുണ്ടായിരിക്കണം. പ്രായപരിധി 26 വയസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 28 വയസുവരെയാകാം.

വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.rgcb.res.in ല്‍. അപേക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ്/ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി നവംബര്‍ 20 വരെ അപേക്ഷിക്കാം. ഇന്റര്‍വ്യു ഡിസംബര്‍ 16-18 വരെതിരുവനന്തപുരത്ത് നടത്തും.

ഫീസ്: പ്രവേശനം ലഭിക്കുന്നവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഫീസായി ആദ്യത്തെ 10 സെമസ്റ്ററുകള്‍ വരെ ഓരോ സെമസ്റ്ററിലും 5000 രൂപ വീതവും തുടര്‍ന്നുള്ള സെമസ്റ്ററുകള്‍ക്ക് ഓരോന്നിനും 10,000 രൂപ വീതവും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക