Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഇത് പകപോക്കല്‍, ധനുഷ് നീചനായ വ്യക്തി;ആഞ്ഞടിച്ച് നയന്‍താര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2024, 06:43 pm IST
inEntertainment

ചെന്നൈ ;ധനുഷ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്ന് നയന്‍താര. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുന്ന നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ ട്രെയ്‌ലറില്‍ ‘നാനും റൗഡി താന്‍’ സിനിമയുടെ ബിടിഎസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാട്ടി ധനുഷ് നയന്‍താരയ്‌ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടി രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ധനുഷിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് നയന്‍താര തന്റെ സോഷ്യല്‍ മീഡിയ പേജില്‍ മൂന്ന് പേജ് ദൈര്‍ഘ്യമുള്ള കുറിപ്പ് പങ്കിട്ടിരിക്കുന്നത്

നയന്‍താരയെ നായികയാക്കി വിഘ്‌നേശ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ സിനിമയെ കുറിച്ചും ഇതിലെ ഗാനത്തിന്റെ രംഗവും ട്രെയ്‌ലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗാനങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍, ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തു വന്നപ്പോള്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ബിടിഎസ് ദൃശ്യങ്ങള്‍ ട്രെയ്‌ലറില്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയന്‍താരയ്‌ക്ക് നോട്ടീസ് അയയ്‌ക്കുകയായിരുന്നു.

വെറും മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ക്ക് 10 കോടി നഷ്ടപരിഹാരമാണ് ധനുഷ് ആവശ്യപ്പെട്ടത്. ധനുഷിന്റെ പകപോക്കലാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തില്‍ നടനുള്ളത് എന്നാണ് നയന്‍താര വെളിപ്പെടുത്തുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചിത്രം വന്‍വിജയമായെങ്കിലും ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതില്‍ ധനുഷിന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല എന്നാണ് നയന്‍താര പറയുന്നത്.

നയന്‍താരയുടെ കത്ത്:

പ്രിയപ്പെട്ട ധനുഷ് കെ രാജ,

S/o കസ്തൂരി രാജ, B/o സെല്‍വരാഘവന്‍

നിരവധി തെറ്റായ കാര്യങ്ങള്‍ ശരിയാക്കാന്‍ വേണ്ടിയുള്ള തുറന്ന കത്താണിത്.

നിങ്ങളുടെ അച്ഛന്റെയും മികച്ച സംവിധായകനായ സഹോദരന്റെയും പിന്തുണയും അനുഗ്രഹവുമുള്ള താങ്കളെപ്പോലുള്ള ഒരു നല്ല നടന്‍, ഇത് വായിച്ച് മനസിലാക്കേണ്ടതുണ്ട്. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന സിനിമ എന്നെ പോലുള്ളവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. ഈ വ്യവസായത്തില്‍ യാതൊരു ബന്ധവുമില്ലാത്ത സെല്‍ഫ് മെയ്ഡായ സ്ത്രീയാണ് ഞാന്‍, ഇന്ന് ഞാന്‍ വഹിക്കുന്ന സ്ഥാനത്തേക്ക് എത്താന്‍ ഏറെ പാടുപെടേണ്ടി വന്ന ഒരാള്‍. എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല. എന്റെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ റിലീസ് ഞാന്‍ മാത്രമല്ല, എന്റെ നിരവധി ആരാധകരും അഭ്യുദയകാംക്ഷികളും ഏറെ കാത്തിരുന്നു. ഞങ്ങള്‍ക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രോജക്റ്റ് കൊണ്ടുപോവാന്‍ സിനിമാ സുഹൃത്തുക്കളും മുഴുവന്‍ ടീമും വേണ്ടി വന്നു.

സിനിമയ്‌ക്കെതിരെയും, എന്നോടും എന്റെ പങ്കാളിയോടും നിങ്ങള്‍ തീര്‍ക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്റ്റിനായി അവരുടെ പരിശ്രമവും സമയവും നല്‍കിയ ആളുകളെയും ബാധിക്കുന്നു. എന്നെയും എന്റെ ജീവിതത്തെയും എന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ ഇന്‍ഡസ്ട്രിയിലെ അഭ്യുദയകാംക്ഷികളില്‍ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളില്‍ നിന്നുള്ള ഓര്‍മ്മകളും ഉള്‍പ്പെടുന്നു, എന്നാല്‍ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി താന്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഞങ്ങളുടെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി റിലീസിന് നിങ്ങളുടെ എന്‍ഒസി കിട്ടാനായി കാത്തിരുന്ന നീണ്ട രണ്ട് വര്‍ഷത്തിന് ശേഷം, നിങ്ങളത് അനുവദിക്കാന്‍ വിസമ്മതിച്ചതിനാല്‍, നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും പരിഹരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. നാനും റൗഡി താനിലെ പാട്ടുകളോ വിഷ്വല്‍ കട്ടുകളോ, ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാന്‍ ഒന്നിലധികം തവണ അഭ്യര്‍ത്ഥിച്ചിട്ടും നിങ്ങള്‍ അനുവദിച്ചില്ല. നാനും റൗഡി താനിലെ ഗാനങ്ങള്‍ ഞങ്ങളെ സംബന്ധിച്ച് വിലമതിക്കപ്പെടുന്ന ഒന്നാണ്. കാരണം ആ വരികള്‍ വന്നത് യഥാര്‍ത്ഥ വികാരങ്ങളില്‍ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെന്ററിയില്‍ ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇതിലും മികച്ച പാട്ടുകള്‍ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ, നിങ്ങളതിന് വിസമ്മതിച്ചപ്പോള്‍ എന്റെ ഹൃദയം തകര്‍ത്തു.

ബിസിനസ് നിര്‍ബന്ധങ്ങളാലോ പണസംബന്ധമായോ പ്രശ്‌നങ്ങളോ ആണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അതു മനസിലാക്കാവുന്നതാണ്. എന്നാല്‍ താങ്കളുടെ ഈ തീരുമാനം ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങള്‍ ഇത്രയും കാലം മനപ്പൂര്‍വ്വം മൗനം പാലിക്കുകയായിരുന്നു എന്നറിയുന്നത് വേദനാജനകമാണ്. നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീല്‍ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങളുടെ സ്വകാര്യ ഉപകരണങ്ങളില്‍ ചിത്രീകരിച്ച ചില വീഡിയോകളുടെ (വെറും 3 സെക്കന്‍ഡ്) ഉപയോഗത്തെ നിങ്ങള്‍ ചോദ്യം ചെയ്തതു കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. അതും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനകം തന്നെ പരസ്യമായി പ്രത്യക്ഷപ്പെട്ട ബിടിഎസ് ദൃശ്യങ്ങള്‍ക്കും മറ്റും 10 കോടി രൂപ നിങ്ങള്‍ ക്ലെയിം ചെയ്തു! കേവലം 3 സെക്കന്‍ഡിനുള്ള നഷ്ടപരിഹാരമായി കോടികള്‍. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെ കുറിച്ച് സംസാരിക്കുന്നു. ഓഡിയോ ലോഞ്ചുകളില്‍ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ പകുതിയെങ്കിലും നന്മ നിങ്ങള്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങള്‍ പ്രസംഗിക്കുന്നത് നിങ്ങള്‍ ചെയ്യുന്നില്ല, കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തില്‍!

ഒരു നിര്‍മ്മാതാവ് സെറ്റിലെ എല്ലാ വ്യക്തികളുടെയും ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന ഒരു ചക്രവര്‍ത്തിയാകുമോ? ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശത്തില്‍ നിന്നുള്ള എന്തെങ്കിലും വ്യതിയാനം നിയമപരമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമോ? നിങ്ങളുടെ നിയമപരമായ അറിയിപ്പ് എനിക്ക് ലഭിച്ചു, നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ ഞങ്ങള്‍ അതിനോട് ഉചിതമായി പ്രതികരിക്കും. ഞങ്ങളുടെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്ക് വേണ്ടി നാനും റൗഡി താനുമായി ബന്ധപ്പെട്ട എലമെന്റുകള്‍ ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാനുള്ള നിങ്ങളുടെ വിസമ്മതം പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടു നിങ്ങള്‍ക്ക് കോടതിയില്‍ ന്യായീകരിക്കാനായേക്കാം. എന്നാല്‍ അതിലൊരു ധാര്‍മ്മിക വശമുണ്ടെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അത് ദൈവത്തിന്റെ കോടതിയില്‍ പ്രതിരോധിക്കേണ്ടപ്പെടും.

സിനിമ പുറത്തിറങ്ങി ഏകദേശം 10 വര്‍ഷമായി, ലോകത്തിന് മുന്നില്‍ മുഖംമൂടി ധരിച്ച് ഒരാള്‍ ഇപ്പോഴും നീചമായി തുടരാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ നിങ്ങളുടെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ആ ചിത്രം മാറിയിട്ടും, ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സിനിമയായി മാറിയിട്ടും നിങ്ങള്‍ ആ സിനിമയെ കുറിച്ചു പറഞ്ഞ ഭയാനകമായ കാര്യങ്ങള്‍ ഞാന്‍ മറന്നിട്ടില്ല. റിലീസിന് മുമ്പായി നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഇതിനകം ഞങ്ങള്‍ക്ക് ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സിനിമ ബ്ലോക്ക്ബസ്റ്റര്‍ ആയത് നിങ്ങളുടെ ഈഗോയെ വല്ലാതെ വേദനിപ്പിച്ചതായി ഫിലിം സര്‍ക്കിളുകളില്‍ നിന്ന് ഞാന്‍ മനസിലാക്കി. ഈ സിനിമയുമായി ബന്ധപ്പെട്ട അവാര്‍ഡ് ഫങ്ഷനുകളില്‍ (ഫിലിംഫെയര്‍ 2016) അതിന്റെ വിജയത്തെ കുറിച്ചുള്ള നിങ്ങളുടെ അതൃപ്തി സാധാരണക്കാര്‍ക്ക് പോലും വ്യക്തമായി മനസിലാക്കാനാവും.

Tags: tamil movieNayantharaDhanushNetflixLATEST
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.