കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട വഖഫ് ബില്‍ സ്വാഗതാര്‍ഹമെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി (ഫോര്‍വേഡ് ബ്ലോക്ക്). ഭാരതത്തെപ്പോലുള്ള മതേതര രാജ്യത്ത് ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ളവര്‍ മാത്രം അംഗങ്ങളായുള്ള ബോര്‍ഡുകളല്ല വേണ്ടത്. എല്ലാവരും ഉള്‍ക്കൊള്ളുന്ന ബോര്‍ഡുകളാണ് നല്ലത്. അപരിഷ്കൃത നിയമങ്ങളും കീഴ്വഴക്കങ്ങളും തിരുത്തുമ്പോള്‍ യാഥാസ്ഥിതികരില്‍നിന്ന് എതിര്‍പ്പുണ്ടാകുക സ്വാഭാവികം. പുരോഗമന ഖുറാന് വിശ്വാസികള്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനൊപ്പമാണ്.
മദ്രസ പഠനങ്ങള്‍ പരിഷ്കരിക്കണം. ഖുറാനിലെ നന്മയുടെ പാഠങ്ങളാണ് മതപാഠശാലകള്‍ വഴി പഠിപ്പിക്കേണ്ടത്. പകരം അപരിഷ്കൃത ആചാരങ്ങളാണ് പഠിപ്പിക്കുന്നത്. ഖുറാനു പകരം ഹദിസുകള് മാത്രം പഠിക്കുന്നതുകൊണ്ടാണ് ചിലര്‍ വര്‍ഗീയ വാദികളും ഭീകരരുമായി മാറുന്നത്. രാജ്യത്തെ മതപാഠശാലകളില്‍ ഖുറാന് മാത്രമെ പഠിപ്പിക്കാവൂ എന്ന നിയമം വരണം. അത് സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തിലാവണം.
മാനവികതയ്ക്ക് വിരുദ്ധമായി പഠിപ്പിക്കുന്നതിനെതിരെ അധികാരികള്‍ ജാഗ്രത പുലര്‍ണമെന്നും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് ഡോ. എം. അബ്ദുല്‍ ജലീല്‍ പുറ്റെക്കാട്, കേന്ദ്ര നിര്‍വാഹക സമിതിയംഗം ജാഫര്‍ അത്തോളി എന്നിവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: