Entertainment

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്: ലാല്‍ജോസ്

Published by

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ജോസ്. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ലാല്‍ജോസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉപതിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട് എന്നാണ് ലാല്‍ജോസ് പറയുന്നത്.

ചേലക്കരയില്‍ വികസനം വേണം. സ്‌കൂളുകള്‍ മെച്ചപ്പെട്ടു. പക്ഷെ റോഡുകള്‍ ഇനിയും മെച്ചപ്പെടണം. തുടര്‍ച്ചയായി ഭരിക്കുമ്പോള്‍ പരാതികള്‍ ഉണ്ടാകും. തനിക്ക് സര്‍ക്കാരിനെതിരെ പരാതി ഇല്ല. ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ് എന്നാണ് ലാല്‍ജോസ് പറയുന്നത്.

കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂര്‍ എല്‍പി സ്‌കൂളിലെ 97 ആം ബൂത്തിലാണ് ലാല്‍ജോസ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം, ചേലക്കരയില്‍ 21.98 ശതമാനം പോളിങ് പൂര്‍ത്തിയായി. 2,13,103 വോട്ടര്‍മാരാണ് ചേലക്കര മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് ചേലക്കരയില്‍ സജ്ജമാക്കിയിരിക്കുന്നത്.

മണ്ഡലത്തില്‍ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറുടെ മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by