പാലക്കാട്: കേരളത്തില്‍ നടക്കുന്നത് വഖഫ് ബോര്‍ഡിന്റെ ലാന്‍ഡ് ജിഹാദെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപി. എന്‍ഡിഎ പാലക്കാട് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളുടെ സ്ഥലം വരെ കൈയേറുന്നുണ്ട്.
സാംസ്‌കാരിക കേന്ദ്രങ്ങള്‍, പൈതൃകഭൂമി, ആരാധനാലയങ്ങള്‍, കിടപ്പാടം, കൃഷിഭൂമി എന്നിവയിന്മേലൊക്കെ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുകയാണ്. 1995ലെ കിരാത നിയമം ഉപയോഗിച്ച് ഭീകരാവസ്ഥയാണ് രാജ്യത്ത് വഖഫ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്ത് 9 ലക്ഷം ഭൂവസ്തുക്കള്‍ക്ക് വഖഫ് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. 38.5 ലക്ഷം ഏക്കര്‍ ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമം തുടങ്ങി.
കര്‍ണാടകയില്‍ സര്‍ക്കാര്‍ ഒത്താശയോടെ ആയിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമിയാണ് ഇതിനകം വഖഫ് സ്വന്തമാക്കിയത്. 1995ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതാണ് ഒരു രാജ്യം രണ്ടു നിയമം എന്നത്. എവിടെ വേണേലും അളക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരമുണ്ട്. റവന്യു രേഖകളില്‍ സ്ഥലം വഖഫ് ബോര്‍ഡിന്റേത് എന്നായിക്കഴിഞ്ഞാല്‍ ഭാഗംവയ്‌ക്കലോ, വില്‍പനയോ, വായ്പയോ, കൃഷിവകുപ്പില്‍ നിന്നുള്ള സബ്സിഡി പോലും ലഭിക്കില്ല.
വഖഫ് നിയമം ഭരണഘടനാവിരുദ്ധമാണ.് ഇത് മുസ്ലിം സമുദായത്തിന് പ്രത്യേക അവകാശം നല്‍കുന്നു. മതത്തിന്റെ പേരില്‍ ഭൂമിക്കായുള്ള വേട്ടയാടല്‍ നടക്കുന്നു. ഹിന്ദുക്കള്‍ക്ക് ഭാരതമല്ലാതെ മറ്റൊരു രാജ്യം ഇല്ല. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന്‍ മോദി സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് ആക്ടില്‍ ഭേദഗതി കൊണ്ടുവരും. നരേന്ദ്ര മോദി ഭരിക്കുന്ന കാലത്തോളം വഖഫ് നിങ്ങളുടെ ഭൂമി തട്ടിയെടുക്കില്ലെന്ന് തേജസ്വി സൂര്യ പറഞ്ഞു. പാലക്കാട് ധോണിയിലും നൂറണിയിലും കല്പാത്തിയിലും വഖഫ് ബോര്‍ഡ് സ്ഥലം ആണെന്ന് പറയുന്നു.
യുഡിഎഫും എല്‍ഡിഎഫും വഖഫിന് പ്രത്യേക അധികാരം നല്‍കി ഇതിന് കൂട്ട് നില്‍ക്കുകയാണ്. വഖഫ് നിയമം അവസാനിപ്പിച്ചില്ലെല്‍ കേരളവും, കര്‍ണാടകയും പാകിസ്ഥാനാവുമെന്ന് ഇരുമുന്നണികള്‍ക്കും അറിയാം. മുസ്ലിം വോട്ടുബാങ്കിനായി ഇതരമതസ്ഥരുടെ സ്ഥലം വഖഫ് കൈയേറുന്നതിന് ഇരുമുന്നണികളും പിന്തുണക്കുകയാണ്. അവര്‍ വഖഫ് നിയമഭേദഗതിക്കെതിരെ നിയമസഭയില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയവരാണ്. ഭാരതത്തില്‍ ഒരു സംഘടനയ്‌ക്കും ഇല്ലാത്ത അധികാരം വഖഫ് ബോര്‍ഡിനുണ്ട്. അവര്‍ക്ക് ഏതുഭൂമിയിലും അവകാശവാദം ഉന്നയിക്കാം. സംസ്ഥാനത്ത് 28 സ്ഥലങ്ങളില്‍ വഖഫ് അധിനിവേശം നടക്കുകയാണ്. പാലക്കാട്ടെ ജനങ്ങള്‍ ഈ വിഷയത്തെ ഗൗരവമായി കാണണമെന്നും തേജ്വസി സൂര്യ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍, സംസ്ഥാന ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ്, സംസ്ഥാന വക്താവ് ശ്രീപദ്മനാഭന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന. സെക്രട്ടറിമാരായ പി. വേണുഗോപാല്‍, എ.കെ. ഓമനക്കുട്ടന്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. അനുരാഗ്, ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ. രഘു, നഗരസഭ മുന്‍ അധ്യക്ഷ പ്രിയ അജയന്‍, കൗണ്‍സിലര്‍മാരായ ടി. ബേബി, ടി.എസ്. മീനാക്ഷി, എം. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: