Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അശാസ്ത്രീയ ഓടനിര്‍മാണം; ആലുകാട് നിവാസികള്‍ വെള്ളക്കെട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 11:18 am IST
inThiruvananthapuram
പൂന്തുറയില്‍ നഗരസഭ നടത്തിയ അശാസ്ത്രീയ ഓടനിര്‍മാണം മൂലം വെള്ളം കെട്ടി നില്‍ക്കുന്നു

പൂന്തുറയില്‍ നഗരസഭ നടത്തിയ അശാസ്ത്രീയ ഓടനിര്‍മാണം മൂലം വെള്ളം കെട്ടി നില്‍ക്കുന്നു

തിരുവനന്തപുരം: പൂന്തുറയില്‍ നഗരസഭ നടത്തിയ അശാസ്ത്രീയ ഓടനിര്‍മാണം പ്രദേശവാസികളെ വെള്ളത്തില്‍ മുക്കി. ചെറിയ തോതിലുള്ള മഴയില്‍ പോലും നീന്തി നടക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. പൂന്തുറ പോലീസ് ക്വാര്‍ട്ടേഴ്‌സിന് പുറകിലായി ആലുകാട് പ്രദേശത്തെ എഴുപതോളം കുടുംബങ്ങളാണ് വെള്ളക്കെട്ടില്‍ ദുരിതത്തിലായിരിക്കുന്നത്. മിക്ക വീടുകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കക്കൂസ് ടാങ്കുകള്‍ നിറഞ്ഞ് വെള്ളത്തില്‍ കലര്‍ന്നിരിക്കുന്നത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുകയാണ്.

നഗരവികസനത്തിന്റെ ഭാഗമായി വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നടത്തിയ ഓടനിര്‍മാണമാണ് വെള്ളക്കെട്ടിന് കാരണം. ഇടവഴികളെ പൂര്‍ണമായും കയ്യടക്കി നിര്‍മിച്ച ഓട ബന്ധിപ്പിച്ചിരിക്കുന്നത് പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ മറ്റൊരു ഓടയിലാണ്. ഇവിടം ഉയര്‍ന്ന പ്രദേശമായതുകൊണ്ട് വെള്ളം ഒഴുകിപോകാത്ത സ്ഥിതിയാണുള്ളത്. താഴ്ന്ന പ്രദേശമായ ആലുക്കാടില്‍ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമെന്ന് കൊട്ടിഘോഷിച്ചാണ് കൗണ്‍സിലര്‍ ഓട നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണസമയത്ത് തന്നെ നാട്ടുകാര്‍ ഓടയുടെ അപാകത ചൂണ്ടിക്കാട്ടിയെങ്കിലും മുഖവിലയ്‌ക്കെടുക്കാന്‍ കൗണ്‍സിലര്‍ തയ്യാറായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ നഗരസഭയുടെ ഭരണകാലത്ത് മഴവെള്ളം ഒഴുകി പോകുന്നതിനായി കോണ്‍ക്രീറ്റ് പൈപ്പാണ് സ്ഥാപിച്ചിരുന്നത്. ഇത് വെട്ടിപ്പൊളിച്ചാണ് ഓടയുടെ നിര്‍മാണം നടത്തിയത്. ഇപ്പോള്‍ ഓടയില്‍ നിറയുന്ന വെള്ളം ഒഴുകി പോകാത്തത് കാരണം പ്രദേശങ്ങളില്‍ നിറയുന്ന വെള്ളം താഴ്ന്നുപോകാന്‍ കാലതാമസം നേരിടുകയാണ്. മാത്രവുമല്ല കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് കളയാനുള്ള സംവിധാനം പോലും കൗണ്‍സിലര്‍ ഒരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മുന്‍കാലത്ത് പ്രദേശത്തുള്ള കയര്‍ ഫാക്ടറിക്ക് സമീപത്തെ കുളത്തിലേക്കാണ് വെള്ളം ഒഴുകി പോയിരുന്നത്. ഇവിടെ നിന്ന് ചെറിയ തോടു വഴി പാര്‍വതിപുത്തനാറിലേക്കും ഒഴുകിയിരുന്നു. എന്നാല്‍ കുളത്തെയും പാര്‍വതിപുത്തനാറിനേയും ബന്ധിപ്പിക്കുന്ന തോട് അടഞ്ഞ നിലയിലാണ്. സുനാമി കോളനി ഭാഗത്ത് കൂടിയാണ് തോട് പോകുന്നത്. തോട് അടഞ്ഞ നിലയിലായതു കൊണ്ട് സമീപവാസികള്‍ തോട് കയ്യേറിയ നിലയിലുമാണ്. ഈ തോട് പുനര്‍നിര്‍മാണം നടത്തിയാല്‍ മാത്രമേ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം ഉണ്ടാവുകയുള്ളൂ. അനവധി പ്രാവശ്യം ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും കൗണ്‍സിലറടക്കം മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

Tags: poonthuraunscientific constructionAlukad Residents
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് പിടിച്ചെടുത്ത നോട്ടുകൾ അച്ചടിച്ചത് പാകിസ്ഥാനിൽ ; പൂന്തുറ സ്വദേശിനി അറസ്റ്റിൽ

Kerala

അബ്ദുള്‍ നാസര്‍ മഅ്ദനിയെ കുറിച്ച് വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ല: പി ജയരാജന്‍

Kerala

ശ്രീകോവിലിനുള്ളിൽ പൂജ ചെയ്തുകൊണ്ടിരിക്കെ പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്ത് പോലീസ്; ചെയ്യാത്ത കുറ്റത്തിന് അപമാനിതനായി അരുൺ പോറ്റി

Thiruvananthapuram

പൂത്തുറയില്‍ സന്ദര്‍ശനം നടത്തി വി.മുരളീധരന്‍; കടല്‍ഭിത്തി നിര്‍മാണം വേഗത്തിലാക്കണമെന്ന് പ്രദേശവാസികള്‍

സുഗതകുമാര്‍
Article

പൂന്തുറ കലാപത്തിന്റെ നടുക്കുന്ന ഓര്‍മ്മയില്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.