കോട്ടയം: എഡിഎം നവീന്‍ ബാബുവിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രചാരണത്തിനായി സിപിഎം ഉപതിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണെന്ന അഭ്യൂഹം ശക്തിപ്പെടുന്നു. നവീന്‍ ബാബുവിനും കുടുംബത്തിനും എതിരെ പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് നടത്തിയ പരാമര്‍ശം. നിലവില്‍ നവീന്‍ ബാബുവിനെതിരെ പരസ്യ നിലപാടെടുത്താല്‍ തെരഞ്ഞെടുപ്പുവിനെ ബാധിക്കും എന്നതിനാലാണ് പാര്‍ട്ടി നവീന്റെ കുടുംബത്തിനൊപ്പം എന്ന പല്ലവി ആവര്‍ത്തിക്കുന്നത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ടഭിപ്രായമുണ്ട്. അതുകൊണ്ടാണ് സമഗ്ര അന്വേഷണം വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതെന്നാണ് ജയരാജന് പൊതുസമ്മേളനത്തില്‍ പറഞ്ഞത്. ദിവ്യയുടെ പ്രസംഗം വല്ല രീതിയിലും അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയോ എന്ന് അറിയേണ്ടതുണ്ടെന്നും ജയരാജന് പറഞ്ഞു. പി പി ദിവ്യയെയും പ്രശാന്തനെയും ന്യായീകരിക്കുന്ന രീതിയിലാണ് ജയരാജന്റെ നിലപാട്.
ദീവ്യയ്ക്ക് എതിരായ കേസും പാര്‍ട്ടി നടപടിയും മരവിപ്പിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നവീന്റെ ഭാര്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമങ്ങളും സിപിഎം ആലോചിച്ചെങ്കിലും സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പ് ആയതിനാല്‍ ആ നീക്കം പൊളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: