തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തെ തുടര്‍ന്ന് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷണന് ഐഎഎസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് .തന്റെ ഫോണ്‍ ഹാക്ക് ചെയ്തു എന്ന ഗോപാലകൃഷ്ണന്റെ വാദം തള്ളിയാണ് നടപടിക്ക് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തത്.
അതേസമയം, അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ അധിക്ഷേപത്തില്‍ എന്‍ പ്രശാന്തിനെതിരായ നടപടിയും മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ് ചീഫ് സെക്രട്ടറി. കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകര്‍ക്കലാണ് ജയതിലകിന്റെ രീതിയെന്ന് പ്രശാന്ത് വീണാ്ടും വിമര്‍ശിച്ചു.
ഫോണ്‍ ഹാക്ക് ചെയ്തെന്ന് കാട്ടി ഗോപാലകൃഷ്ണന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്വന്തം മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് ഗോപാലകൃഷ്ണന് പൊലീസിന് നല്‍കിയത്. ഇതോടെ ഹാക്ക് ചെയ്തെന്ന് വാദം തെളിയിക്കാനുമായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: