ന്യൂദല്‍ഹി : മറ്റു പിന്നാക്കവിഭാഗത്തിലെ ഒരു ജാതിയെ മറ്റൊരു ജാതിയുമായി തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന റോഡ് ഷോയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ഒറ്റക്കെട്ടായ് നിന്നാല്‍ മാത്രമേ സുരക്ഷിതമായി ഹിന്ദുസമുദായത്തിലുള്ളവര്ക്ക് നിലനില്ക്കാന് കഴിയൂ എന്നും മോദി താക്കീത് ചെയ്തു. ജാതി സംവരണത്തിന്റെ പേരില്‍ ഹിന്ദുക്കളുടെ തമ്മിലടിപ്പിച്ച് അധികാരം കൊയ്യാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് ഒരിയ്ക്കല്‍ കൂടി മോദി ഓര്‍മ്മപ്പെടുത്തി.
ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്ന മാഫിയകളെയും റിക്രൂട്ട്മെന്റ് മാഫിയകളെയും ജയിലില്‍ അയയ്ക്കുമെന്നും മോദി പറഞ്ഞു. നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന് പിന്നില്‍ ജാര്‍ഖണ്ഡിലെ സ്കൂളിലെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലുമായിരുന്നു. ആസൂത്രിതമായ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിരുന്നു ഈ നീറ്റ് ചോദ്യപ്പേപ്പറിന്റെ ഈ ചോര്‍ച്ച.
പതിനായിരക്കണക്കിന് രൂപ നേതാക്കള്‍ക്ക് നല്കിയ ശേഷം യുവാക്കള്‍ ജോലിക്ക് കാത്തിരിക്കുന്ന രീതി ഉണ്ടാകില്ല. യുവാക്കള്‍ക്ക് അല്ലാതെ തന്നെ ജോലി കൊടുക്കും. ഹരിയാനയില്‍ പതിനായിരങ്ങള്‍ക്ക് ബിജെപി ജോലി കൊടുത്തു. അതേ സംസ്കാരം ഇവിടെയും തുടരും. – മോദി പറഞ്ഞു. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്ന് രൂപം നല്കിയ റിക്രൂട്ട് മെന്റ് മാഫിയകളെയെല്ലാം ഇല്ലാതാക്കുമെന്നും മോദി പറഞ്ഞു. നിരവധി യുവാക്കള്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു.
ജാര്‍ഖണ്ഡിലെ കര്‍ഷകര്‍ക്ക് പണം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയാണ്. ബൊക്കാറോ റെയില്‍വേ സ്റ്റേഷന് ഉള്‍പ്പെടെ 50 റെയില്‍വേ സ്റ്റേഷനുകളെ നവീകരിച്ചു. ചെരിപ്പ് ധരിക്കുന്ന സാധാരണക്കാര്‍ക്ക് വിമാനത്തില്‍ പറക്കാന്‍ കഴിയുമെന്ന് അടുത്തിടെ ബൊക്കാറോയില്‍ തുറന്ന വിമാനത്താവളത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. ലക്ഷക്കണക്കിന് കോടികളുടെ വികസനമാണ് ജാര്‍ഖണ്ഡില്‍ നടക്കുന്നത്. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഹൈവേകള്‍, റോഡുകള്‍ എന്നിങ്ങനെ. – മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: