തിരുവനന്തപുരം: അരവണ പ്രസാദത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം. 20 രൂപയാകും വര്‍ദ്ധിപ്പിക്കുക. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതി തേടാന്‍ ലോ ഓഫീസറെ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തി.
നിലയ്‌ക്കല്‍, എരുമേലി, പന്തളം, അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ക്ഷേത്രങ്ങളിലെ അരവണ പ്രസാദത്തിന്റെ വിലയാണ് വര്‍ദ്ധിപ്പിക്കുക. പുതിയ നീക്കം വഴി ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം. നിലവില്‍ 65 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക