Sports

സംസ്ഥാന സ്‌കൂള്‍ കായികമേള : ടെന്നീസ് കോര്‍ട്ടിലും ആധിപത്യത്തോടെ തിരുവനന്തപുരം

Published by

കൊച്ചി: സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ ടെന്നീസ് കോര്‍ട്ടിലൂം ആധിപത്യത്തോടെ തിരുവനന്തപുരം. നാല് സ്വര്‍ണവും ഒരു വെള്ളിയുമായി തിരുവനന്തപുരത്തിന്റെ നേട്ടം. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലാണ് തലസ്ഥാന ജില്ല ഒന്നാമതെത്തിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയും തിരുവനന്തപുരം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാത്രമാണ് തിരുവനന്തപുരത്തിന് ടെന്നീസില്‍ മെഡല്‍ നേടാനാകാതെ പോയത്.

സെന്റ് ജോസഫ് എച്ച് എസ് എസിലെ അഭിനവ് എസ് ഡി, സെന്റ് തോമസ് എച്ച് എസ് എസിലെ നയന്‍ കൃഷ്ണ എ, സര്‍വോദയ വിദ്യാലയത്തിലെ അലന്‍ മാര്‍ട്ടിന്‍, ക്രൈസ്റ്റ് നഗര്‍ എച്ച് എസ് എസിലെ അമിത് അജയ്, പട്ടം സെന്റ് മേരീസ് എച്ച് എസ് എസിലെ അദൈ്വത് ഡി എസ് എന്നിവരാണ് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ടീം അംഗങ്ങള്‍. ഇവരെല്ലാം തിരുവനന്തപുരം ടെന്നീസ് ക്ലബ്ബില്‍ നിഥിന്‍ എം സിയുടെയും അരുണ്‍ സി എല്ലിന്റെയും കീഴിലാണ് പരിശീലിക്കുന്നത്.

നിര്‍മല ഭവന്‍ എച്ച് എസ് എസ് കവടിയാറിലെ ആനി ബി എസ്, സന്‍ഹ എസ് എ, അക്ഷര പി എസ്, ജി ജി എച്ച് എസ് എസ് നെടുമങ്ങാടിലെ ആരഭി വിജയ്, സെന്റ് മേരീസ് എച്ച് എസ് എസ് പട്ടത്തെ സമീറ സാം എന്നിവരാണ് സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയിച്ച തിരുവനന്തപുരം ടീമംഗങ്ങള്‍.

ശ്രീലക്ഷ്മി എ ആര്‍, വൈഗ ഡി എസ്, ഭവ്യ ബി എസ്, വൈഷ്ണവി, സ്നേഹ ഷാജി എന്നിവരാണ് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ടീമില്‍ ഉണ്ടായിരുന്നത്. ഈശ്വര്‍, വിഷ്ണു, വൈഷ്ണവ്, ആശിഷ്, വിനായക് എന്നിവരടങ്ങിയ ടീമാണ് സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത്. ശ്രീനാഥ് വി എസ്, ശ്രീകാര്‍ത്തിക് എ ആര്‍, സുവന്‍ ആര്‍ പ്രദീപ്, ആദിത്യന്‍ സി എസ്, അദൈ്വത് പി എസ് എന്നിവരാണ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളി നേടിയ ടീമിലുണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക