കൊച്ചി: പരിക്കിനും പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ട് അടക്കമുള്ള സൗകര്യമില്ലാതിരുന്നിട്ടും സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണ നേട്ടം തുടര്‍ന്ന് ജൂവല്‍ തോമസ്. നടുവിന് പരിക്കേറ്റതിനാല്‍ 2 മീറ്റര്‍ ചാടി കടന്നാണ് ജൂവല്‍ ദേശീയ ഗെയിംസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നിലവിലെ ദേശീയ റിക്കാര്‍ഡ് ഈ താരത്തിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ചാടിയ 2.11 മീറ്റര്‍. കോട്ടയം മുരിക്കുംവയല്‍ ഗവ. വിഎച്ച്എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. വോളിബോളില്‍ തല്പരനായിരുന്ന ജുവലിനെ എരുമേലി ക്യാമ്പിലെ സിഐ ആയ അച്ഛന് സി.ജെ. തോമസ് പരിശീലകന്റെ നിര്‍ദേശമനുസരിച്ചാണ് ഹൈജമ്പിലേക്ക് വഴിതിരിച്ചുവിട്ടത്.
കഴിഞ്ഞ വര്‍ഷം നടന്ന ഖേലോ ഇന്ത്യ ഗെയിംസിലും രണ്ടുമാസം മുമ്പ നടന്ന സാഫ് ഗെയിംസിലും ജൂവല്‍ വെങ്കല മെഡല്‍ നേടിയിരുന്നു. സാഫ് ഗെയിസിനിടെ നടുവിന് ക്ഷതമേറ്റ് ചികിത്സയിലാരുന്നു. പരിക്ക് വലച്ചില്ലെങ്കില്‍ ഇത്തവണ തന്റെ പേരിലുള്ള റിക്കാര്‍ഡ് തിരുത്തുമെന്ന് ജൂവല്‍ പറഞ്ഞു.
ഇടുക്കിയിലെ ഹൈറേഞ്ച് സ്പോര്‍ട്ട് അക്കാദമിയുടെ ചീഫ് കോച്ചായ സന്തോഷ് ജോര്‍ജിന്റെ കീഴില്‍ 35-ാം മൈല്‍ ബോയ്സ് എസ്റ്റേറ്റിലുള്ള ഗ്രൗണ്ടിലായിരുന്നു പരിശീലനം. ഗ്രൗണ്ടാകെ കുഴികള്‍ നിറഞ്ഞതോടെ പരിശീലനം നിലച്ചു. ഭൂരിഭാഗവും തോട്ടം മേഖലയില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പരിശീലനം നടത്തുന്നത്. ഈ കുട്ടികളെ 60 കി.മീ. അകലെയുള്ള പാലായിലെത്തിച്ച് ആഴ്ചയിലൊരുദിവസം സന്തോഷ് പരിശീലനം നല്കി വരികയാണ്. ഗ്രൗണ്ടിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും യാതൊന്നും നടക്കുന്നില്ലെന്ന് കോച്ച് സന്തോഷ് ജോര്‍ജ് പറയുന്നു.
അച്ഛന് സി.ജെ. തോമസ് 1993ല്‍ ഡിസ്കസ് ത്രോയിലും ഷോട്ട് പുട്ടിലും റിക്കാര്‍ഡ് നേടിയിരുന്നു. പോലീസ് ടീമിലെ വോളിബോള്‍ പ്ലേയറാണ്. അമ്മ ജിത തോമസ്. സഹോദര് ജീവന് തോമസ്, നഴ്സിങ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: