Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി ജാര്‍ഖണ്ഡില്‍ മുന്നേറും, ഗോത്രവര്‍ഗ്ഗത്തിന് ബിജെപിയോട് അകല്‍ച്ചയില്ല, എല്ലാവര്‍ക്കും വേണ്ടത് ബിജെപിയുടെ വികസന അജണ്ട: എംപി ഫംഗ്നോന്‍ കോന്യാക്‍

ബിജെപി ജാര്‍ഖണ്ഡില്‍ മുന്നേറും, ഗോത്രവര്‍ഗ്ഗത്തിന് ബിജെപിയോട് അകല്‍ച്ചയില്ല, എല്ലാവര്‍ക്കും വേണ്ടത് ബിജെപിയുടെ വികസന അജണ്ട: എംപി ഫംഗ്നോന്‍ കോന്യാക്‍ ബിജെപിയ്‌ക്ക് ജാര്‍ഖണ്ഡില്‍ നല്ല വിജയസാധ്യതയുണ്ടെന്ന് ബിജെപിയുടെ രാജ്യസഭാ എംപിയായ ഫംഗ്നോന്‍ കോന്യാക്. ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് ഇപ്പോള്‍ ബിജെപിയോട് തീരെ അകല്‍ച്ചയില്ലെന്നും അവര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 12:15 am IST
in India

റാഞ്ചി: ബിജെപി ജാര്‍ഖണ്ഡില്‍ മുന്നേറും, ഗോത്രവര്‍ഗ്ഗത്തിന് ബിജെപിയോട് അകല്‍ച്ചയില്ല, എല്ലാവര്‍ക്കും വേണ്ടത് ബിജെപിയുടെ വികസന അജണ്ട: എംപി ഫംഗ്നോന്‍ കോന്യാക്‍
ബിജെപിയ്‌ക്ക് ജാര്‍ഖണ്ഡില്‍ നല്ല വിജയസാധ്യതയുണ്ടെന്ന് ബിജെപിയുടെ രാജ്യസഭാ എംപിയായ ഫംഗ്നോന്‍ കോന്യാക്. ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് ഇപ്പോള്‍ ബിജെപിയോട് തീരെ അകല്‍ച്ചയില്ലെന്നും അവര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാര്‍ഖണ്ഡില്‍ എത്തിയതായിരുന്നു അവര്‍. “വികസന അജണ്ടയെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ജാര്‍ഖണ്ഡില്‍ ബിജെപിയ്‌ക്ക് നല്ല സാധ്യതയുണ്ടെന്ന് പറയുന്നത്. അന്തരീക്ഷം വളരെ നല്ലതാണ്. ഞാനും ഒരു ഗോത്രവര്‍ഗ്ഗക്കാരിയാണ്”. – അവര്‍ പറഞ്ഞു.

“ഞാന്‍ ബിജെപിയാണ്. ഞാന്‍ ഗോത്രവര്‍ഗ്ഗക്കാരിയുമാണ് എന്നത് തന്നെയാണ് ബിജെപി ഗോത്രവര്‍ഗ്ഗക്കാര്‍ക്കെതിരല്ലെന്നതിന് ഏറ്റവും വലിയ തെളിവ്. ഇക്കുറി ബിജെപി ജാര്‍ഖണ്ഡില്‍ വിജയിക്കും. കാരണം മുന്നേറണമെങ്കില്‍ ജാര്‍ഖണ്ഡിന് ബിജെപിയെ ജയിപ്പിച്ചേ മതിയാവൂ.”- അവര്‍ സൂചിപ്പിച്ചു.

ജാര്‍ഖണ്ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. ഇപ്പോള്‍ ജാര്‍ഖണ്ഡ് ഭരിയ്‌ക്കുന്ന ഹേമന്ത് സോറന്റെ വലംകൈയായിരുന്ന ചമ്പയ് സോറന്‍, ഹേമന്ത് സോറന്റെ അന്തരിച്ച ജ്യേഷ്ഠന്‍ ദുര്‍ഗ സോറന്റെ ഭാര്യ സീത സോറന്‍, മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഉണ്ട്.

ഇപ്പോള്‍ ജാര്‍ഖണ്ഡ് ഭരിച്ചിരുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്നും ബിജെപിയില്‍ എത്തിയവരാണ് ചമ്പയ് സോറനും സീത സോറനും. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ വലംകൈയായിരുന്നു ചമ്പയ് സോറന്‍. ഹേമന്ത് സോറന്‍ ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ 153 ദിവസം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത് ചമ്പയ് സോറനാണ്. പിന്നീട് ഹേമന്ത് സോറന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അപമാനിതനായി ഇറങ്ങിപ്പോകേണ്ടിവന്നു എന്നതാണ് ചമ്പയ് സോറന്റെ ദുഖം. പിന്നീട് അദ്ദേഹം 2024 ആഗസ്തില്‍ ബിജെപിയിലേക്ക് മാറി.

മുഖ്യമന്ത്രി ഹേമന്ത് സോറന് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉള്ളത്. ഇതില്‍ മൂത്ത സഹോദരനാണ് ദുര്‍ഗ സോറന്‍. 2009ല്‍ ദുര്‍ഗ സോറന്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയാണ് സീത സോറന്‍. മൂന്ന് തവണ എംഎല്‍എ ആയിരുന്നു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തി എന്ന കുറ്റം ആരോപിച്ചാണ് സീതാ സോറനെ പുറത്താക്കിയത്. ഇതോടെ ഹേമന്ത് സോറന്റെ കുടുംബത്തിനുള്ളില്‍ തന്നെ വലിയ വിള്ളലാണ് ഉണ്ടായത്.

81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നവമ്പര്‍ 13നും 20നും ആയി രണ്ടുഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. നവമ്പര്‍ 23നാണ് വോട്ടെണ്ണല്‍. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന്‍ (എജെഎസ് യു), ജെഡി(യു), ലോക ജനശക്തി പാര്‍ട്ടി എന്നിവയുമായി സഖ്യത്തോടെയാണ് ബിജെപി ജാര്‍ഖണ്ഡില്‍ മത്സരിക്കുന്നത്. 2019ല്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള സഖ്യമുന്നണി 81ല്‍ 47 സീറ്റുകള്‍ നേടി. 30 സീറ്റുകള്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേടിയപ്പോള്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസും നേടി. ബിജെപി 25 സീറ്റുകളില്‍ വിജയിച്ചു.

Tags: bjptribalsChampaiSorenJharkhandAssemblyelection2024JharkhandelectionsPhangnonKonyakBabulalMarandi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.