Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പാലക്കാടിന്റെ വികസനം ചര്‍ച്ച ചെയ്താല്‍ മുന്നണികള്‍ പ്രതിക്കൂട്ടിലാകും: സി. കൃഷ്ണകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 11:57 am IST
inPalakkad

പാലക്കാട്: പാലക്കാടിന്റെ വികസനത്തില്‍ ഇടതു-വലതു മുന്നണികളെ വെല്ലുവിളിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. പാലക്കാടിന്റെ വികസനം ചര്‍ച്ച ചെയ്താല്‍ ഇരുമുന്നണികളും പ്രതിക്കൂട്ടിലാകും.

25 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചപ്പോഴും നഗരസഭക്കായി ഒരു പദ്ധതിപോലും നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മലമ്പുഴയില്‍ നിന്ന് ടി. ശിവദാസമേനോന്‍ മന്ത്രിയായും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടിട്ടും മണ്ഡലത്തിലേക്ക് ഏതെങ്കിലുമൊരു പദ്ധതി കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് കൃഷ്ണകുമാര്‍ ചോദിച്ചു.

ഇന്നും വികസനകാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന മണ്ഡലമാണ് മലമ്പുഴ. എന്നാല്‍ കേന്ദ്രത്തില്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി പദ്ധതികളാണ് അനുവദിച്ചത്. ഐഐടി, ഫുഡ്പാര്‍ക്ക്, ഡിഫന്‍സ് പാര്‍ക്ക്, ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. മാത്രമല്ല, പാലക്കാട് നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുതകുന്ന പദ്ധതിയും ആവിഷ്‌കരിച്ചത് കേന്ദ്രസര്‍ക്കാരാണ്. ഇന്ന് കുടിവെള്ളമെത്താത്ത ഒരു വീടുപോലും നഗരത്തിലില്ല. ഇതിനായി 137 കി.മീ. ദൂരത്താണ് പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. സംസ്ഥാനത്തെ മറ്റൊരു നഗരസഭയിലും ഇത്രയും സമഗ്രമായ രീതിയിലുള്ള ജലവിതരണ സംവിധാനമില്ലെന്ന് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഭവനപദ്ധതിക്ക് കീഴില്‍ 2200ലധികം വീടുകളാണ് നിര്‍മിച്ചുനല്‍കിയത്. പുതുതായി സ്ഥാപിക്കുന്ന ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. റോഡ് വികസനത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഗ്രീന്‍ ഫീല്‍ഡ് ഹൈവെയും കൊണ്ടുവരുന്നത് മോദി സര്‍ക്കാരാണ്. പാലക്കാട് നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിച്ചാല്‍ കൂടുതല്‍ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

മറുവശത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മുതല്‍, ടൗണ്‍ ഹാള്‍ വരെ നശിപ്പിച്ച ചരിത്രമാണ് എംഎല്‍എയ്‌ക്കുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കാര്യം അതിലേറെ കഷ്ടമാണ്. മോയന്‍സ് സ്‌കൂള്‍ ഡിജിറ്റൈസേഷനും തകിടം മറിച്ചത് മുന്‍ എംഎല്‍എ ആണ്. വികസനം ആഗ്രഹിക്കുന്നവര്‍ എന്നും എന്‍ഡിഎക്ക് ഒപ്പം നില്‍ക്കുമെന്നും സ്ഥാനാര്‍ഥി പറഞ്ഞു.

വൈകിട്ട് മുത്തംപാളയത്ത് നിന്നാരംഭിച്ച റോഡ്ഷോയ്‌ക്ക് താമരക്കുളം, കറുകോടി, വടക്കന്തറ, ചുണ്ണാമ്പുത്തറ, പട്ടിക്കര എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. കൗണ്‍സിലര്‍മാരായ പി. ശിവകുമാര്‍, അനിതാ ലക്ഷ്മണന്‍, കെ. ജയലക്ഷ്മി, സജിത സുബ്രഹ്മണ്യന്‍, ടി. ബേബി, ടി.എസ്. മീനാക്ഷി, പ്രഭാമോഹന്‍, ദീപാ മണികണ്ഠന്‍, കെ. ലക്ഷ്മണന്‍, മണ്ഡലം പ്രസി. കെ. ബാബു, കെ. ജനാര്‍ദ്ദനന്‍ എന്നിവര്‍ വിവിധ യോഗങ്ങളില്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Tags: NDA candidatePalakkad by-electionC Krishna kumarDevelopment of Palakkad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വദേശ് ദര്‍ശന്‍ പദ്ധതി: മലമ്പുഴ ഉദ്യാന നവീകരണം സ്തംഭനത്തില്‍; കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ വിജിലന്‍സ് അന്വേഷണം വേണം

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പുതിയ വാര്‍ത്തകള്‍

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.