World

പാക്കിസ്ഥാനിലെ ക്വറ്റ റെയിൽവേസ്റ്റേഷനിൽ സ്ഫോടനം; 20 പേർ മരിച്ചു, 30 പേർക്ക് പരുക്ക്, പൊട്ടിത്തെറിച്ചത് മനുഷ്യബോംബ്

Published by

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ക്വറ്റ റെയിൽവേസ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 20 പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പെഷവാറിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ പുറപ്പെടാനൊരുങ്ങുമ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ സ്ഫോടനമുണ്ടായത്. രാവിലെ 8.30നു ശേഷമാണ് അപകടമുണ്ടായതെന്ന് പോലീസ് ഓപ്പറേഷൻസ് സീനിയർ സൂപ്രണ്ട് മുഹമ്മദ് ബലോച്ച് പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പെഷവാറിലേക്കുള്ള ജാഫർ എക്സ്പ്രസിൽ കയറുന്നതിനായി നിരവധി പേർ സ്റ്റേഷനിൽ കാത്തു നിന്നിരുന്നു. ട്രെയിൻ സ്റ്റേഷനിൽ എത്തും മുൻപേ ബുക്കിങ് ഓഫിസിനു മുൻപിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത് പ്രദേശത്ത് നൂറുപേർ ഉണ്ടായിരുന്നുവെന്നും മനുഷ്യബോംബായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

രക്ഷാപ്രവർത്തനം തുടരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by