കൊച്ചി: സീനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോ മീറ്റര്‍ നടത്തത്തില്‍ പൊന്നണിഞ്ഞ് കോഴിക്കോട് കൊളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ആദിത് വി. അനില്‍. 23 മിനിറ്റ് 16.4 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഈ മിടുക്കന് സ്വര്‍ണത്തിലേക്ക്് നടന്നുകയറിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഫിനിഷ് ലൈന്‍ കടന്ന ആദിത്ത് പക്ഷേ ഒന്ന് ഞെട്ടി. മറ്റൊന്നുമല്ല കാരണം, തൊട്ടുമുന്നില്‍ സര്‍പ്രൈസായി അമ്മയും ചേച്ചിയും മുന്നില്‍ നില്ക്കുന്നതുകണ്ടായിരുന്നു ഞെട്ടിയത്.
മത്സരം തുടങ്ങുന്നതിന് മുമ്പ് വീട്ടിലാണെന്ന് വിശ്വസിപ്പിച്ചവരെ മത്സരശേഷം കണ്ട ആദിത്തിന് സന്തോഷം അടക്കാനായില്ല. അച്ഛന് അനില്‍കുമാര്‍ രാവിലെ മുതല്‍ ഒപ്പമുണ്ടായിരുന്നെങ്കിലും അമ്മ ലിജിയും ചേച്ചി ആദ്യയും മത്സരം കാണാന്‍ എത്തിയിട്ടുണ്ടെന്നത് രഹസ്യമാക്കിവച്ചു. പൊന്നണിഞ്ഞ ആദിത്തിന് അമ്മയുടെയും ചേച്ചിയുടെയും പൊന്നുമ്മ പിന്നാലെ. അമ്മയും സഹോദരിയും മത്സരം കാണാനുണ്ടെന്നറിഞ്ഞാല് സമ്മര്‍ദ്ദമാകുമെന്ന് ആദിത് പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ആദിത്ത് ഈയിനത്തില്‍ സ്വര്‍ണം നേടുന്നത്. ആറുവര്‍ഷമായി ആദിത്ത് കായിക രംഗത്തുണ്ട്. ആദ്യ രണ്ടു വര്‍ഷം ഓട്ടക്കാരനായിരുന്നു. ജോര്‍ജിയന്‍ സ്പോര്‍ട്സ് അക്കാദമിയില്‍ കെ.എം. പീറ്ററിന്റെ കീഴില്‍ എത്തിയതോടെയാണ് നടത്തത്തിലേക്ക് വഴിതിരിയുന്നത്. സ്റ്റേറ്റ് ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷവും കഴിഞ്ഞ നാഷണല്‍ സ്കൂള്‍ മീറ്റിലും സ്വര്‍ണം നേടിയിരുന്നു.
കൊച്ചിയിലെ ഒരു ഹോട്ടലിലെ മാനേജറാണ് പിതാവ് അനി
ല്‍കുമാര്‍. അമ്മ ലിജി ചക്കിട്ടപ്പാറ സഹകരണ ബാങ്ക് ജീവനക്കാരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: