തിരുവനന്തപുരം: എം വി ഗോവിന്ദന്‍ ക്ലിഫ് ഹൗസില്‍ പോയി പിണറായി വിജയനെ നുണപരിശോധനയ്‌ക്ക് വിധേയനാക്കിയാല്‍ മുഴുവന്‍ അഴിമതികളും പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിഹസിച്ചു.
സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളി ക്യാമറ വച്ച സി പി.എമ്മുകാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് വയ്‌ക്കാത്തത് ഭാഗ്യമാണ്. പാതിരാ നാടകം മന്ത്രി എം ബി രാജേഷും ഭാര്യാ സഹോദരനും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണ്. എന്നെ പാലക്കാട് കയറ്റാതിരിക്കാന്‍ പിണറായി വിജയന്‍ വിചാരിച്ചാല്‍ നടക്കില്ല, പിന്നെയല്ലേ ജില്ലാ സെക്രട്ടറിയെന്ന ഓലപ്പാമ്പ്. സി സി ടിവി ദൃശ്യം സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഏല്‍പ്പിച്ച ഉദ്യോഗസ്ഥര്‍ പൊലീസിന് അപമാനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക