കോഴിക്കോട്: ഇന്ത്യന്‍ കായികലോകം ഏറ്റവും ഉന്നതികളിലേക്ക് എത്താന്‍ എല്ലാ സാധ്യതകളും പരിപൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ 2036 ലെ ഒളിമ്പിക്സ് വേദിയാകാനുള്ള അവസരം ഉപയോഗിക്കണമെന്ന് എല്‍എന്‍സിപിഇ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍ . ഭാരതം ഒളിമ്പിക്സിന് വേദിയാകുമ്പോള്‍ കേരളത്തിലെ പമ്പരാഗത കായിക ഇനങ്ങളായ കളരിപ്പയറ്റ്, വള്ളം കളി തുടങ്ങിയവ ഉള്‍പ്പെടുത്താനുള്ള അവസരമാണെന്നും ജന്മഭൂമിയുടെ കായിക സെമിനാറില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കായിക പ്രതിഭയ്ക്കു മുടങ്ങാത്ത ഉറവയായ ചെറുപ്പക്കാരുണ്ട്. ഓരോ പ്രാദേശികതലത്തിലും കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്കി വളര്‍ത്തിയെടുക്കാന്‍ കായിക ശാസ്ത്രം, ഗവേഷണം, പൈതൃകങ്ങള്‍ എന്നിവയുടെ കൂട്ടായ്മ വേണം. ലോകത്തിലെ മികച്ച പരിശീലന മാര്‍ഗങ്ങളും, മറ്റ് രാജ്യങ്ങളുടെ വിജയകഥകളും നമ്മുടെ കായികരംഗത്തേക്ക് കൊണ്ടുവരുന്നത് വിജയത്തിലേക്കുള്ള അടിത്തറയാണ്.
പരമ്പരാഗത കായിക ഇനങ്ങളുടെ ജനപ്രീതി പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടി പ്രധാന മന്ത്രി ആഭിര്ഭാവനം ചെയ്ത പദ്ധതികള്‍ ഭാരതത്തിന്റെ 2036 ലെ ഒളിമ്പിക്സിന് മുതല്‍ കൂട്ടാവും. ഇത്തരം പദ്ധതികളിലൂടെ കായിക സംസ്കാരം വളര്‍ത്തിയടുക്കാന്‍ ലക്ഷ്യമിടുന്നത് കൊണ്ട് ഭാരതം കൂടുതല്‍ മെഡല്‍ നേട്ടം കൈവരിക്കാന്‍ ഒളിമ്പിക്സ്, ഏഷ്യന്‍ ഗയിംസ് പോലുള്ള മത്സരങ്ങളില്‍ സാധിക്കും.
സൂകൂള്‍ കോളജ് തലങ്ങളില്‍ നിന്ന് തന്നെ കായികതാരങ്ങളെ വളര്‍ത്തിയെടുക്കണം. അവര്‍ക്ക് വേണ്ട എല്ലാ വിവിധ അടിസ്ഥാന സൗകര്യങ്ങളും നടപ്പിലാക്കണം. 1.5 കോടി സ്കൂളുകള്‍ ഭാരത്തില്‍ ഉണ്ട്. അതില്‍ 33 കോടി കുട്ടികള്‍ പഠിക്കുന്നുണ്ട്. ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് സ്കൂളില്‍ കായിരംഗത്ത് മതിയായ പരിശീലനം നടത്താന്‍ സംവിധാനം ഉണ്ടോ എന്ന് സര്‍ക്കാറുകള്‍ പരിശോധന നടത്തണം. ന്യൂനതകള്‍ മനസിലാക്കി അത് മറികടക്കാന്‍ വേണ്ട സാഹചര്യം ഒരുക്കണം. കായിരംഗത്തേയ്ക്ക് പോയി കഴിഞ്ഞാല്‍ ജോലി എളുപ്പത്തില്‍ കിട്ടുമെന്ന ചിന്താഗതി മാറ്റിയെടുക്കുക. മറ്റ് പ്രൊഫഷനുകള്‍ പോലെ കായിക രംഗവും പ്രൊഫഷണല്‍ വിഷയമാണെന്ന് കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുക. സ്കൂളുകളില്‍ കായിക ക്ഷമത സാക്ഷരത നടപ്പിലാക്കണം
വിദേശ സഖ്യങ്ങളും മത്സരങ്ങളുമാണ് കായികതാരങ്ങള്‍ക്ക് ലോക നിലവാരമുണ്ടാക്കുന്നത്. അതിനാല്‍, മത്സരപരിചയത്തിന്റെ ഒരു പ്രധാന ഘടകം ആയി, നമ്മുടെ താരങ്ങളെ വിദേശക്ലബ്ബുകളിലും രാജ്യാന്തര പരിശീലന ക്യാമ്പുകളിലും പങ്കെടുപ്പിക്കണം. കായിക ശാസ്ത്രം, ആരോഗ്യം, പോഷകാഹാരം എന്നിവയിലെ പുതുമകള്‍ പരിശീലനത്തിന്റെ ഭാഗമായി ആക്കുമ്പോഴാണ് താരങ്ങളുടെ കരുത്തും സഹനവും വര്‍ദ്ധിക്കുന്നത്. മന ശാസ്ത്രവും താരങ്ങള്‍ക്ക് പ്രശംസനീയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കും.മൂലധനവും ജനങ്ങളുടെയും സര്‍ക്കാര്‍ സംരംഭങ്ങളുടെയും സഹകരണവുമാണ് നമ്മുടെ കായിക വികസനത്തിന് ആവശ്യമുള്ളത്. സൃഷ്ടിക്കുന്ന പുതിയ പദ്ധതികളും, മെച്ചപ്പെടുത്തുന്ന അടിസ്ഥാന സൗകര്യങ്ങളും 2036 ലെ ഉന്നത ലക്ഷ്യങ്ങള്‍ക്ക് വഴി തെളിക്കും.”
എല്ലാവരും ഒറ്റ മനസോടെ കായിക രംഗത്തേക്ക് ശക്തമായി മുന്നോട്ട് വരണം. ഇന്ത്യന്‍ കായികരംഗത്തിന് സ്വപ്നവും കഠിനാധ്വാനവും മാത്രമല്ല, നിര്‍ഭയമായ ആത്മവിശ്വാസവുമാണ് 2036ലെ വിജയമാര്ഗം- ജി കിഷോര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: