തൃശൂർ: തൃശൂരിലെ വ്യാപാരിയെ ഹണിട്രാപില്‍ കുടുക്കാന്‍ ഷെമി എന്ന ഫാബി ഉപയോഗിച്ചത് തന്റെ തൊലിവെളുപ്പും ഗ്ലാമറും. പൊതുവേ നല്ല രീതിയില്‍ ഡ്രസ് ധരിച്ച് നടക്കുന്ന പെണ്‍കുട്ടിയുടെ പ്രലോഭനത്തില്‍ നിന്നും തലയൂരാന്‍ കഴിയാതിരുന്നതാണ് വ്യാപാരിക്ക് വിനയായത്.
ഏകദേശം രണ്ടരക്കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതി ഷെമി എന്ന ഫാബിക്ക് കൃത്യമായ ആസൂത്രണം അക്കാര്യത്തില്‍ ഉണ്ടായിരുന്നു.
ഹണി ട്രാപ് കേസ് നടക്കുന്നത് 2020ലാണ്. തൃശൂരിലെ വ്യാപാരിയായ പരാതിക്കാരന് വാട്ട്‌സാപ്പില്‍ ആദ്യം ഫാബി മെസേജ് അയച്ചു. വൈകാതെ അത് സൗഹൃദത്തിലെത്തി. എറണാകുളത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന 23 വയസുകാരിയാണെന്ന് വ്യാപാരിയെ തെറ്റിദ്ധരിപ്പിച്ചു. പ്രായമുള്ള വ്യാപാരിയാകട്ടെ യുവതിയുടെ ഗ്ലാമറില്‍ വീഴുകയും ചെയ്തു. തുടര്‍ന്ന് ചെറിയ തുകകള്‍ വ്യാപാരിയില്‍നിന്നും ഫാബി കടം വാങ്ങാന്‍ തുടങ്ങി. ഫാബിയുടെ വെളുത്തനിറവും സൗന്ദര്യവുമാണ് വ്യാപാരിയെ ആകര്‍ഷിച്ചത്. ആരും വീണുപോകുന്ന സൗന്ദര്യവും കൂസലില്ലായ്മയുമാണ് വ്യാപാരിയെ ഫാബിയോട് കൂടുതല്‍ അടുപ്പിച്ചത്.
ലൈംഗിക ചുവയുള്ള വീഡിയോ കോളുകളിലേക്ക് പിന്നീട് ഫാബി ചുവടു മാറ്റി. അതിന് പിന്നാലെ നഗ്നത പകര്‍ത്തിയ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വ്യാപാരി ഭയന്നു. ഈ ഭയം മുതലെടുത്ത് വന്‍ തുകകള്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ കൈവശമുള്ള പണവും ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് തുകകളും പിന്‍വലിച്ച് ഫാബിക്ക് നല്‍കി. പിന്നീട് ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും പണം നല്‍കി. ഒട്ടാകെ രണ്ടരക്കോടി രൂപയോളം ഫാബി ഘട്ടംഘട്ടമായി തട്ടിയെടുത്തു.
പിന്നെയും ഫാബി പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ വ്യാപാരി മകനെ ഇക്കാര്യം അറിയിച്ചു. പിന്നാലെ വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, തൃശൂര്‍ സബ് ഡിവിഷന്‍ എ.സി.പി. എന്‍.എസ്. സലീഷ് എന്നിവരുടെ നേതൃത്വത്തില്‍ വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍, സൈബര്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി.എസ്. സുധീഷ് കുമാര്‍, വെസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സെസില്‍ കൃസ്ത്യന്‍ രാജ്, എ.എസ്.ഐ. പ്രീത, ദീപക്ക്, ഹരീഷ്, അജിത്ത്, അഖില്‍, വിഷ്ണു, നിരീക്ഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.
ഫാബി തന്റെ കാമുകന്‍ എന്ന യുവതി ആ പണം ഉപയോഗിച്ച് തന്നേക്കാള്‍ ആറ് വയസ്സിന് ഇളപ്പമുള്ള കാമകനൊപ്പം ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി എന്ന ഫാബി (38 വയസ്സ്)യെയും കൊല്ലം പെരിനാട് സ്വദേശിയായ മുണ്ടക്കല്‍ തട്ടുവിള പുത്തന്‍ വീട്ടില്‍ സോജന്‍ എസ് സെന്‍സില ബോസിനെയും (32 വയസ്സ്) തൃശൂര്‍ വെസ്റ്റ് പൊലീസ് വലയിലാക്കി.
വ്യാപാരിയില്‍ നിന്നും ഫാബി തട്ടിയെടുത്ത രണ്ടരക്കോടി രൂപയുടെ വസ്തുക്കളും പൊലീസ് കണ്ടെടുത്തു.
സ്വര്‍ണവും ആഡംബര വാഹനങ്ങളും ആണ് വാങ്ങിയത്. ഏകദേശം 82 പവന്‍ സ്വര്‍ണാഭരണങ്ങളും ഇന്നോവ കാര്‍, ടയോട്ട ഗ്ലാന്‍സ കാര്‍, മഹീന്ദ്ര ഥാര്‍ ജീപ്പ്, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നീ വാഹനങ്ങളും ഫാബിയും കാമുകനും വാങ്ങിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ കൊല്ലം പനയത്തുള്ള അഷ്ടമുടിമുക്ക് എന്ന സ്ഥലത്ത് ദമ്പതികളെന്ന വ്യാജേന ആഡംബര ജീവിതം നയിക്കുകയായിരുന്നു. അവിടെ നിന്നും ഒളിവില്‍ പോയ പ്രതികളെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: