ധാക്ക: ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയില്‍പെട്ട വിദ്യാര്‍ത്ഥികളെക്കൊണ്ട് കലാപം നടത്തിച്ച് ഷേഖ് ഹസീന ഭരണത്തെ അട്ടിമറിച്ചതിന് പിന്നില്‍ ചില എന്‍ജിഒകളാണ്. അവരുടെ പ്രതിനിധിയായ മുഹമ്മദ് യൂനസാണ് പുതിയതായി അധികാരത്തില്‍ ഏറിയ താല്‍ക്കാലിക ഭരണത്തെ ഇപ്പോള്‍ നയിക്കുന്നത്.
ഷേഖ് ഹസീന ഭരണത്തെ അട്ടിമറിക്കാന്‍ പിന്നില്‍ നിന്ന എന്‍ജിഒകള്‍ എല്ലാം ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധികളാണ്. ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്‍ ഉള്‍പ്പെടെയുള്ള അധികാരവ്യവസ്ഥയാണ് ഡീപ് സ്റ്റേറ്റ്. ചില രാഷ്ട്രീയനുണകള്‍ പ്രചരിപ്പിച്ച് നിലവിലുള്ള ഭരണത്തെ അട്ടിമറിച്ച് തങ്ങള്‍ക്ക് ഇഷ്ടമുള്ള പാവസര്‍ക്കാരിനെ അധികാരത്തിലേറ്റുകയാണ് ഡീപ് സ്റ്റേറ്റുകളുടെ ലക്ഷ്യം. അതുവഴി ആ രാജ്യത്തെ സ്വത്ത് ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധികള്‍ കൊള്ളയടിക്കുന്നു. ഇതാണ് ഡീപ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനരീതി. ബംഗ്ലാദേശില്‍, ശ്രീലങ്കയില്‍, പാകിസ്ഥാനില്‍ എല്ലാം നടന്ന സമൂഹികകലാപവും ഭരണമാറ്റവും ഈ ഡീപ് സ്റ്റേറ്റിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനും ഈ ഡീപ് സ്റ്റേറ്റുകള്‍ ശ്രമിക്കുന്നുണ്ട്. അത് ഇതുവരെയും വിലപ്പോയിട്ടില്ല.
അമേരിക്കയിലെ ഡമോക്രാറ്റുകളുടെ ഭരണത്തിലാണ് ഡീപ് സ്റ്റേറ്റിന്റെ മുന്നണിപ്പോരാളികളായ എന്‍ജിഒകള്‍ തഴച്ചുവളരുന്നത്. ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയതോടെ ബംഗ്ലാദേശിലെ താല്‍ക്കാലിക ഭരണകൂടത്തെ നിയന്ത്രിക്കുന്ന മുഹമ്മദ് യൂനസ് ആശങ്കയിലാണ്. അതാണ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനോട് അദ്ദേഹം പ്രതികരിക്കാതെ മൗനം പാലിക്കുന്നത്. അതേ സമയം ഷേഖ് ഹസീന അമേരിക്കയിലെ ഭരണ മാറ്റത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. അന്യോന്യം ആശയങ്ങള്‍ പങ്കുവെയ്ക്കുന്ന പുതിയൊരു ഭരണത്തിനായി ബംഗ്ലാദേശില്‍ കൈകോര്‍ക്കാമെന്നാണ് ഷേഖ് ഹസീന ട്രംപിനയച്ച സന്ദേശത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഇത് ട്രംപിന്റെ ഭരണം വരുന്നതോടെ ബംഗ്ലാദേശില്‍ സംഭവിക്കാന്‍ പോകുന്ന ഭരണമാറ്റത്തിന്റെ സൂചന നല്‍കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
ട്രംപിന്റെ വരവ് ബംഗ്ലാദേശിനെ എങ്ങിനെ ബാധിക്കും എന്നറിയുന്നില്ല. കഴിഞ്ഞ ദിവസം വരെ ഇന്ത്യ അഭയം നല്കിയ ഷേഖ് ഹസീനയെ വിചാരണയ്ക്കായി വിട്ടുകൊടുക്കണമെന്ന് ആജ്ഞാനപിച്ച വ്യക്തിയാണ് മുഹമ്മദ് യൂനസ്. ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികലാപത്തെ തുടര്‍ന്ന് ഷേഖ് ഹസീന ഭരണത്തില്‍ നിന്നും പുറത്തുപോയ ദിവസത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി വിശേഷിപ്പിച്ച ആളാണ് മുഹമ്മദ് യൂനസ്. ട്രംപ് ഭരണത്തില്‍ പിടിമുറുക്കിയതോടെ ഇന്ത്യയില്‍ അദ്ദേഹത്തിന്റെ സുഹൃത്തായ മോദിയ്ക്കും ബലം കൈവന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിലെ ഭരണമാറ്റത്തോട് എങ്ങിനെയാണ് അമേരിക്ക പ്രതികരിക്കുക എന്നത് കാത്തിരിക്കുകയാണ് ലോകം.
ബംഗ്ലാദേശിലെ ഭരണം അട്ടിമറിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ മുഹമ്മദ് യൂനസിനെ മുന്‍ യുഎസ് പ്രസിഡന്റ് ഒബാമ പങ്കെടുത്ത വലിയ ചടങ്ങില്‍ അഭിനന്ദിച്ചിരുന്നു. അന്ന് യൂനസ് തന്നെ ബംഗ്ലാദേശില്‍ കലാപം നടത്തിയ ജമാ അത്തെ ഇസ്ലാമി സംഘടനയുടെ വിദ്യാര്‍ത്ഥി നേതാക്കളെ അഭിനന്ദിച്ചിരുന്നു. ഈ വിദ്യാര്ത്ഥികലാപകാരികളാകട്ടെ കോട്ടും പാന്റും ധരിച്ചാണ് അമേരിക്കയില്‍ നടന്ന ആ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതില്‍ നിന്നും ഇവരുടെ കലാപത്തിന് പിന്നില്‍ ആരുടെയൊക്കെ കരങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. കലാപം നടത്തുന്ന വിദ്യാര്‍ത്ഥികളിലേക്ക് നല്ല പണമൊഴുക്കും ഉണ്ടായിരുന്നു.
ഷേഖ് ഹസീനയെ പുറത്താക്കിയ ശേഷം ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക ഭരണം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുകയാണ്. അവിടെ വൈദ്യുതി നല്കുന്ന അദാനിയ്ക്ക് 25കോടി ഡോളറിന്റെ കടം കുടിശ്ശികയായതിനാല്‍ കഴിഞ്ഞ ദിവസം അദാനി ബംഗ്ലാദേശിലെ ഒരു ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിയിരിക്കുകയാണ്. ഇത് വലിയ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കും. പൊതുവേ ഭരണമാറ്റത്തിലുള്ള അതൃപ്തി പൊതുജനങ്ങള്‍ക്കുള്ളില്‍ വളരുകയാണ്. ഇത് പുതിയ ഇടക്കാല സര്‍ക്കാരിനെതിരായ കലാപമായി മാറുമോ എന്ന ആശങ്കയും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: