India

സിദ്ധരാമയ്യ സർക്കാരിന് കീഴിൽ 700 കോടിയുടെ മദ്യ അഴിമതി ; എക്സൈസ് മന്ത്രി ഹഫ്തയായി പിരിക്കുന്നത് 180 കോടി: ആരോപണങ്ങൾ ശക്തമാക്കി വിജയേന്ദ്ര യെദ്യൂരപ്പ

സംസ്ഥാനത്ത് ഏകദേശം ആയിരത്തോളം അനധികൃത ലൈസൻസുകൾ നൽകിയതായി റിപ്പോർട്ടുണ്ട്

Published by

ബെനലൂർ : കോൺഗ്രസ് നേതൃത്വത്തിലുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാരിന് കീഴിൽ 700 കോടി രൂപയുടെ മദ്യ അഴിമതി നടന്നുവെന്ന് ആരോപിച്ച് കർണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ. ഭരിക്കുന്ന പാർട്ടി അഴിമതിയുടെ സംസ്കാരം വളർത്തിയെടുക്കുകയാണെന്നും അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ തുറന്നടിച്ചു.

എക്സൈസ് മന്ത്രി ആർ. ബി. തിമ്മാപൂർ മദ്യവിൽപ്പനശാലകളിൽ നിന്ന് പ്രതിവർഷം 180 കോടി രൂപ ഹഫ്തയായി പിരിച്ചെടുക്കുന്ന വൻതട്ടിപ്പ് റാക്കറ്റിന്റെ തലവനാണെന്ന് കർണാടക വൈൻ മർച്ചൻ്റ്സ് അസോസിയേഷൻ ആരോപിക്കുന്നുണ്ട്. അതേ സമയം തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ എന്ന മറവിൽ ഈ പ്രവർത്തനം കോൺഗ്രസ് ന്യായീകരിക്കപ്പെടുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

എന്നാൽ ഇത് നിലവിലെ സർക്കാരിന്റെ ധാർമ്മികതയെ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് മദ്യ കോഴയ്‌ക്ക് സമഗ്രമായ ഒരു റേറ്റ് പട്ടിക നിലവിലുണ്ടെന്നും വിജയേന്ദ്ര എടുത്തുപറഞ്ഞു. മദ്യവിൽപ്പനക്കാർ CL7 ബാർ ലൈസൻസ് നേടുന്നതിന് 30 മുതൽ 70 ലക്ഷം രൂപ വരെ കൈക്കൂലി നൽകുന്നുണ്ട്.

കൂടാതെ സംസ്ഥാനത്ത് ഏകദേശം ആയിരത്തോളം അനധികൃത ലൈസൻസുകൾ നൽകിയതായി റിപ്പോർട്ടുണ്ട്. സ്വന്തം മന്ത്രിക്കെതിരെ പ്രതിവർഷം 500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന കർണാടക വൈൻ മർച്ചൻ്റ്‌സ് അസോസിയേഷന്റെ അവകാശവാദത്തെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനു പുറമെ മന്ത്രി തിമ്മാപൂരിനെ പുറത്താക്കി ലോകായുക്ത അന്വേഷണം ആരംഭിച്ച് സിദ്ധരാമയ്യ രാഷ്‌ട്രീയ സത്യസന്ധത പ്രകടിപ്പിക്കണമെന്നും വിജയേന്ദ്ര ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക