മുംബൈ: നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദമായ ജൂലായ്-സെപ്തംബറില്‍ 37 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കല്യാണ്‍ ജ്വല്ലേഴ്സ് നേടിയത്. അയോധ്യയിലടക്കം ശാഖകള്‍ തുറന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച ബിസിനസാണ് കല്യാണ്‍ നേടിയെടുത്തത്.
തൊട്ടതെല്ലാം പൊന്നാവുന്ന ഭാഗ്യവും ഉണ്ട് കല്യാണ്‍ ജ്വല്ലറി ഉടമ ടി.എസ്. കല്യാണ്‍ രാമന്. ഈയിടെ പുറത്തിറക്കിയ കാന്‍ഡെറെ എന്ന ബ്രാന്റും വന്‍വിജയമായിരുന്നു. കല്യാണിന്റെ ഹെറിറ്റേജ് ആഭരണങ്ങള്‍ക്കും നല്ല പ്രിയമാണ്.
ഇപ്പോഴിതാ ടി.എസ്. കല്യാണ്‍രാമന്‍ തന്റെ നേട്ടത്തില്‍ സന്തോഷിക്കുന്നത് മൂന്ന് റോള്‍സ് റോയ്സ് കലനന്‍ വാങ്ങിക്കൊണ്ടാണ്. ഇത് അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പ്രതീകമായ കാര്‍ ആണ്. പത്തര കോടി രൂപ മുതല്‍ 12.5 കോടി രൂപ വരെയാണ് വില. ഇത്തരം മൂന്ന് കലനന്‍ ആണ് കല്യാണ്‍ രാമന് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ജോയ് ആലുക്കയും ഒരു കലനന്‍ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: