- പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നവംബര്‍ 6 വരെ അവസരം
- വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in- ല്‍
- ഓപ്ഷന് രജിസ്ട്രേഷന് ഫീസ് 5000 രൂപ
- എസ്സി/എസ്ടി/മത്സ്യത്തൊഴിലാളികളുടെ മക്കള്‍, ശ്രീചിത്രാ ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന് ഫീസായി 500 രൂപ അടച്ചാല്‍ മതി
- സ്ട്രേ വേക്കന്‍സി അലോട്ട്മെന്റ് നവംബര്‍ 8 ന് പ്രസിദ്ധപ്പെടുത്തും
കേരള ആയുര്‍വേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കല്‍ അനുബന്ധ ബിരുദ കോഴ്സുകളില്‍ മൂന്നാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി നടത്തുന്ന സ്ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്മെന്റില്‍ പങ്കെടുക്കുന്നതിന് റാങ്ക്ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഓപ്ഷനുകള്‍ നവംബര്‍ 6 രാത്രി 11.59 മണിവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. www.cee.kerala.gov.in- ല്‍ stray vacancy option registration- എന്ന ലിങ്കില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. താല്പര്യമുള്ള എല്ലാ കോളേജുകളിലേക്കും കോഴ്സിലേക്കും ഓപ്ഷന് നല്‍കാവുന്നതാണ്.
മൂന്നാംഘട്ട അലോട്ടമെന്റിനെത്തുടര്ന്ന് കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്കും അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവര്‍ക്കും ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളില്‍ അലോട്ട്മെന്റ് ലഭിക്കുകയും ഇപ്പോഴും പ്രവേശനത്തില്‍ തുടരുന്നവര്‍ക്കും സ്ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. എന്നാല്‍ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളില്‍ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിവിഎസ്സി ആന്റ് എഎച്ച് കോഴ്സുകള്‍ക്കു മാത്രം ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.
പടിയാര്‍ ഹോമിയോ മെഡിക്കല്‍ കോളേജ്, ശ്രീവിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ മാനേജ്മെന്റ് സീറ്റുകളില്‍ മൂന്നാം ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്ട്രേ വേക്കന്‍സി അലോട്ട്മെന്റിലേക്ക് ഓപ്ഷന് നല്‍കാം.
ഓപ്ഷന് രജിസ്ട്രേഷന് ഫീസായി 5000 രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്ക്കണം. എസ്സി/എസ്ടി/ഒഇസി/മത്സ്യത്തൊഴിലാളികളുടെ മക്കള്‍, ശ്രീചിത്ര ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം എന്നിവിടങ്ങളില്പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ 500 രൂപ രജിസ്ട്രേഷന് ഫീസായി നല്കിയാല് മതി.
വിശദവിവരങ്ങളടങ്ങിയ ഇതുസംബന്ധിച്ച വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭ്യമാണ്. വിവിധ കോളേജുകളിലെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് അടച്ച് അധിക തുക പിന്നീട് നല്കിയാല് മതി. നിരക്കുകളും വെബ്സൈറ്റിലുണ്ട്. സ്വാശ്രയ കോളേജുകളുടെ ഫീസ് നിരക്കുകളും ഫീസ് അടച്ച് അധികതുക പിന്നീട് നല്കിയാല് മതി.
സ്ട്രേ വേക്കന്‍സി അലോട്ട്മെന്റ് നവംബര്‍ 8 ന് പ്രസിദ്ധപ്പെടുത്തും. നവംബര്‍ 9-12 വരെ ഫീസ് അടച്ച് അലോട്ട്മെന്റ് ലഭിക്കുന്ന കോളേജില്‍ പ്രവേശനം നേടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: