Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംസ്ഥാന സ്‌കൂള്‍ കായികമേള: നടത്തിപ്പും ദൃശ്യവും ഹൈടെക് ആക്കാന്‍ കൈറ്റ്

Janmabhumi Online by Janmabhumi Online
Nov 4, 2024, 05:11 am IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ഒളിംപിക്‌സ് മാതൃകയില്‍ അത്‌ലറ്റിക്‌സ് – ഗെയിംസ് മത്സരങ്ങള്‍ ആദ്യമായി ഒരുമിച്ച് നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നടത്തിപ്പും ദൃശ്യവും ഹൈടെക് സംവിധാനങ്ങളില്‍ ആയിരിക്കും. ഇതിനായി പൊതു വിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്)ഏര്‍പ്പെടുത്തി .

സ്‌പോര്‍ട്‌സ് പോര്‍ട്ടല്‍

സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ 730 മത്സര ഇനങ്ങള്‍ മത്സര നടത്തിപ്പിന്റെ മുഴുവന്‍ വിശദാംശങ്ങളും കൈറ്റ് തയ്യാറാക്കിയ ംംം.ുെീൃെേ.സശലേ.സലൃമഹമ.ഴീ്.ശി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായാണ് നടത്തുന്നത്. 17 വേദികളിലായി നടക്കുന്ന സംസ്ഥാന കായികമേളയുടെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും, മത്സര പുരോഗതിയും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെയാണ് ലഭിക്കുക. ഫലങ്ങള്‍ ജില്ല, സ്‌കൂള്‍ തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയും പോര്‍ട്ടലില്‍ ലഭ്യമാക്കും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്എസ് യു ഐഡി-യും (സ്‌കൂള്‍ സ്‌പോര്‍ട്‌സ് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) നിലവിലുണ്ട്. സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷനായി ഈ വര്‍ഷം പ്രത്യേകം മൊബൈല്‍ ആപ്പും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.

കൈറ്റ് വിക്ടേഴ്സ്

എല്ലാ ദിവസവും രാവിലെ 6:30 ന് മത്സരങ്ങള്‍ ആരംഭിക്കുന്നതു മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന രാത്രി എട്ടുവരെ പ്രധാനപ്പെട്ട മൂന്നു വേദികളില്‍ നടക്കുന്ന ദൃശ്യങ്ങളാണു കൈറ്റ് വിക്ടേഴ്സ് തത്സമയ സംപ്രേഷണം നടത്തുക. ഇതിനു പ്രധാന വേദി ആയ മഹാരാജാസ് സ്റ്റേഡിയത്തിലാണ് സ്റ്റുഡിയോ ഫ്‌ലോര്‍ സജ്ജീകരിക്കുന്നത് . ഇതിനു പുറമെ കടവന്ത്ര സ്‌പോര്‍ട്‌സ് ഹബ് , കോതമംഗലം എം എ കോളേജ് എന്നീ കേന്ദ്രങ്ങളിലും വിപുലമായ കവറേജ് നടത്തും. മറ്റു വേദികളില്‍ നിന്നുള്ളവ ഡിഫേര്‍ഡ് ലൈവ് ആയിട്ടാകും സംപ്രേഷണം.

അഞ്ചാം വേദിയായ കണ്ടയ്‌നര്‍ റോഡില്‍ മൂന്നു കിലോ മീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന സൈക്ലിംഗ് സ്റ്റഡി ക്യാമും ഹെലിക്യാമും ഉപയോഗിച്ച് തത്സമയ സംപ്രേഷണം നടത്തും. സ്പ്രിന്റ് ഇനങ്ങള്‍ പോലുള്ളവ ചിത്രികരിക്കുന്നതിനു ഹെലിക്യാം ഉള്‍പ്പെടെ ഉണ്ടാകും. നാലാം തീയതി ഉത്ഘാടനത്തോടുകൂടി ലൈവ് ടെലികാസ്‌റ് ആരംഭിക്കും. മത്സര വിവരങ്ങളും, പോയിന്റ് നിലകളും, വിജയികളെക്കുറിച്ചുള്ള വിവരങ്ങളും, അഭിമുഖങ്ങളും, ഫൈനലുകളുടെ സ്ലോമോഷന്‍ റിവ്യൂകളും കൈറ്റ് വിക്ടേഴ്സില്‍ നല്‍കും.

നാലു പതിറ്റാണ്ടായി സ്‌പോര്‍ട്‌സ് കമന്ററി മേഖലയിലുള്ള അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അനൗണ്‍സര്‍മാര്‍ ആയ ശ്രീകുമാരന്‍ നായര്‍, ഗ്രിസില്‍ഡ സേവിയര്‍ അഭിലാഷ്, സിമി മറിയം, മഹേഷ് എന്നിവരുടെ ടീമാണ് കൈറ്റ് വിക്ടേഴ്‌സിനു വേണ്ടി മുഴുവന്‍ സമയ കമന്ററി നല്‍കുന്നത്.

കൈറ്റ് വിക്ടേഴ്‌സ് ആപ്പിലും , victers.kite.kerala.gov.in സൈറ്റിലും കൈറ്റിന്റെ ശെേ്ശരലേൃ െയുട്യൂബ് ചാനലിലും, ഇ -വിദ്യ കേരളം ചാനലിലും മേള തത്സമയം കാണാവുന്നതാണ്.

സ്‌കൂള്‍ വിക്കി, ലിറ്റില്‍ കൈറ്റ്‌സ്

സ്‌കൂളുകളെ കോര്‍ത്തിണക്കി കൈറ്റ് തയ്യാറാക്കിയ സ്‌കൂള്‍ വിക്കി പോര്‍ട്ടലില്‍ ( ംംം.രെവീീഹംശസശ.ശി) എല്ലാ വേദികളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി ലഭ്യമാകും. ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിലാണ് ഡോക്യൂമെന്റഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലിറ്റില്‍ കൈറ്റ്‌സ് കുട്ടികളുടെ പരിശീലനത്തിന്റെ ഭാഗമായി പ്രൊമോ വീഡിയോകള്‍ ഫില്ലറുകള്‍ സോഷ്യല്‍ മീഡിയക്കാവശ്യമായ റീല്‍സ് എന്നിവയും തയാറാക്കുന്നുണ്ട്. കേരള മീഡിയ അക്കാഡമിയിലെ വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കാളികളാകും.

മുന്‍ വര്‍ഷങ്ങളില്‍ പ്രധാന വേദി കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ ഈ മേളയുടെ 17 വേദികളുടെയും കവറേജ് നടത്തുന്നതിനു വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എഴുപതോളം സാങ്കേതിക പ്രവര്‍ത്തകരെ സ്‌കൂള്‍ കായികോത്സവത്തിനായി കൈറ്റ് വിന്യസിക്കുന്നുണ്ടെന്നും കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

Tags: 66th State School Sports FestivalKite channel
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കിരീടത്തിന് പിന്നില്‍ ഐഡിയലും നാവാമുകുന്ദയും

Sports

സീനിയര്‍ ബോയ്‌സ് ഹാമര്‍ത്രോ ജേതാവിനെ നിര്‍ണയിക്കാന്‍ കോടതി വിധിവരണം

Sports

സ്റ്റാര്‍ സര്‍വന്‍: ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും തിരുത്തിയത് സ്വന്തം റിക്കാര്‍ഡ്

പാലക്കാടിന്റെ എം. അമൃത്(ഏറ്റവും മുന്നില്‍) 1500 മീറ്റര്‍ ജൂനിയര്‍ ബോയ്‌സില്‍ സ്വര്‍ണകുതിപ്പ്‌
Sports

സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ്: അമൃതിന് ട്രിപ്പിള്‍

Sports

ഷോട്ട്പുട്ടിലും ഹെനിന് എതിരില്ല

പുതിയ വാര്‍ത്തകള്‍

ലോകമാകെ ഭാരതം

കോടതിയേയെങ്കിലും വിശ്വസിക്കൂ സര്‍ക്കാരെ

പൂക്കളിലും പൂ വിരിയിച്ച് സൂര്യയിൽ ഗായത്രി…

നിലമ്പൂർ ആർക്കൊപ്പം? വോട്ടെണ്ണൽ 8 മണിക്ക്, ആദ്യ ഫലസൂചനകൾ 8.15ഓടെ

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കുക

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies