ശ്രീനഗർ ; കഴിഞ്ഞ ദിവസമാണ് കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഉസ്മാനെ സുരക്ഷാസേന ഇല്ലാതാക്കിയത് . ഈ ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം നിർണ്ണായക പങ്ക് വഹിച്ചത് ‘ ബിസ്ക്കറ്റ് പായ്‌ക്കറ്റുകൾ ‘ ഉസ്മാനെ ഇല്ലാതാക്കിയത് ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയായിരുന്നുവെന്നാണ് സൂചന .
ശ്രീനഗറിലെ ഖന്യാറിൽ ഒരു വീട്ടിൽ ഉസ്മാൻ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു . എന്നാൽ ഓപ്പറേഷന് തെരുവ് നായ്‌ക്കൾ തടസമായി. തെരുവ് നായ്‌ക്കൾ ഏറെയുള്ള ഭാഗത്താണ് ഉസ്മാൻ ഒളിച്ചിരുന്നത് .രാത്രിയിലെ ഓപ്പറേഷനിലെ നായ്‌ക്കൾ കുരച്ചാൽ അത് വഴി ഭീകരർക്ക് വിവരം ലഭിക്കുമെന്ന് സൈനികർ മനസിലാക്കി.
ഈ പ്രശ്നത്തെ മറികടക്കാൻ ബിസ്ക്കറ്റ് പായ്‌ക്കറ്റുകളുമായാണ് സൈനികർ മുന്നോട്ട് പോയത് . ബിസ്ക്കറ്റുകൾ തെരുവ് നായ്‌ക്കൾക്ക് നൽകി ആദ്യം അവരെ നിശബ്ദരാക്കി . പിന്നീട് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനാണ് പ്രദേശം സാക്ഷ്യം വഹിച്ചത് . ഈ ഏറ്റുമുട്ടൻ ഉസ്മാനെ വധിച്ച ശേഷമാണ് അവസാനിച്ചത് .
ബിസ്ക്കറ്റ് പായ്‌ക്കറ്റുകളുമായി സൈനികർ ; ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഉസ്മാനെ വക വരുത്താൻ സൈന്യം നടത്തിയത് ബിസ്ക്കറ്റ് ഓപ്പറേഷൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: