തിരുവനന്തപുരം: യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവയുടെ കബറടക്കം ശനിയാഴ്ച. ഉച്ചയ്ക്ക് ശേഷം പുത്തന്‍കുരിശിലാണ് കബറടക്കം നടക്കുക.
ആറ് മാസത്തോളം ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകിട്ടാണ് മരണമടഞ്ഞത്. ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവയുടെ ഭൗതിക ശരീരം രാത്രി കോതമംഗലം ചെറിയ പള്ളിയില്‍ എത്തിക്കും.
രാവിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സുന്നഹാദോസ് ചേരും. പിന്നീട് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കോതമംഗലം വലിയ പള്ളിയിലേക്ക് മൃതദേഹം എത്തിക്കും. വെളളിയാഴ്ച വൈകിട്ട് 4 മുതല്‍ ശനിയാഴ്ച വൈകിട്ട് മൂന്ന് വരെ പുത്തന്‍കുരിശ് പത്രിയാര്‍ക്കീസ് സെന്ററില്‍ പൊതുദര്‍ശനം .തുടര്‍ന്ന് മൂന്ന് മണിക്ക് ശേഷം 5 മണി വരെ കബറടക്ക ശുശ്രൂഷ നടക്കും. പുത്തന്‍കുരിശ് പള്ളിയില്‍ ബാവ നിര്‍ദേശിച്ചിടത്താണ് കബറടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: