Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പത്തെ അധർമ്മം ചെറുക്കും; വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഇടപെട്ട് സുരേഷ് ഗോപി, ദ്രോഹികളെ വച്ചു പൊറുപ്പിക്കരുത്, മോദി സർക്കാർ ഒപ്പമുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 03:09 pm IST
in Kerala

കൊച്ചി: മുനമ്പം നിവാസികളുടെ ഭൂസമരത്തിന് ഐക്യദാർഢ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുനമ്പത്തിന് ഒപ്പം താനും ബിജെപിയും ഉണ്ടാകുമെന്ന് സുരേഷ് ഗോപി സമരവേദിയിൽ പ്രഖ്യാപിച്ചു. മുനമ്പത്ത് നടക്കുന്ന അധർമം ചെറുക്കുമെന്നും താനും കേന്ദ്ര സര്‍ക്കാരും ഒപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പുനല്‍കി. നിങ്ങളുടെ വിഷമങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പുതിയ വാഗ്ദാനം ഒന്നും നല്‍കേണ്ടതില്ല. ലോക്‌സഭയില്‍ വിഷയം സംസാരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കേന്ദ്രമന്ത്രിയെത്തിയത്. ലോക്‌സഭയിലും രാജ്യസഭയിലും ഇതു സംബന്ധിച്ച് കത്ത് നല്‍കും. മുനമ്പം മാത്രമല്ല രാജ്യത്തൊട്ടാകെ ഇത്തരത്തില്‍ പിച്ചിച്ചീന്തപ്പെടുന്നവര്‍ക്കായാകണം ഈ സമരമെന്നും സുരേഷ് ഗോപി പറഞ്ഞു. എത്ര പ്രമേയമാണ് കേരളം നിയമസഭയില്‍ പാസാക്കിയത്. പൗരത്വ ഭേദഗതി ബില്ലിലടക്കം പ്രമേയം പാസാക്കി. ജനാധിപത്യത്തിലാണ വിശ്വസിക്കുന്നതെങ്കില്‍ പുനര്‍ചിന്തിനം വേണ്ടിവരും. പൗരത്വം ഭേദഗതിയുടെ പേരില്‍ കോലാഹലം സൃഷ്ടിച്ചവരാണ് ഇവിടെയുള്ളത്.

പല നിയമങ്ങളും മണ്ണിന്റെയും ജനങ്ങളടെയും നല്ലതിനാണ്. നോര്‍ത്ത് ഇന്ത്യയില്‍ പോയി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് തെറ്റായി പോയെന്ന് വാര്‍ത്താ സമ്മേളനം നടത്താമോയെന്ന് ഇന്നലെ ഒരു ട്രോളന്‍ ചോദിക്കുന്നത് കണ്ടു, സൗകര്യമില്ലെന്നേ പറയൂ. അന്ന് അത് പിന്‍വലിച്ചപ്പോള്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. രാഷ്‌ട്രീയത്തില്‍ ബലക്കുറവ് സൃഷ്ടിക്കാനുള്ള അവസരത്തിനായാണ് എല്ലാവരും നോക്കി നില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മാധ്യമങ്ങളുടെ നിലപാടിനെ കുറിച്ച് താന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. അവരെ ആരും കുറ്റം പറയേണ്ട. അവര്‍ക്ക് എന്താണോ തീറ്റ, അതു മാത്രമേ അവരെടുക്കൂ. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ആ പ്രസ്ഥാനങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. അത് അവര്‍ക്ക് തിരിച്ചുപിടിച്ചേ പറ്റു. പക്ഷേ ജനങ്ങളുടെ കണ്ണീര്‍ തീറ്റയാക്കുന്ന പ്രസ്ഥാനത്തിന്റെ ദഹനശക്തി നഷ്ടപ്പെടും. ഞാന്‍ അവരുടെ ശത്രുവല്ല. അവര്‍ എന്റെയും ശത്രുവല്ല. എന്താണ് ശുദ്ധമായ മാധ്യമ പ്രവര്‍ത്തനം എന്നതിനെപ്പറ്റി നിശ്ചയം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.

മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണം. ദ്രോഹികളെ വച്ചു പൊറുപ്പിക്കരുത്. രാജിവച്ച് പോകാന്‍ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ കണ്ണീരിന്റെ നിറം ചുവപ്പാണെന്ന് അവരെ അറിയിക്കണം. നിങ്ങള്‍ക്കൊപ്പം നരേന്ദ്രമോദി സര്‍ക്കാരുണ്ടെന്നും സുരോഷ് ഗോപി ഉറപ്പുനല്‍കി.

മുനമ്പത്തെ 600 ഓളം കുടുംബങ്ങളാണ് കുടിയിറക്ക് ഭീക്ഷണി നേരിടുന്നത്. റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് 2021 മുതൽ സമര രംഗത്താണ് മുനമ്പം നിവാസികൾ. 1902ൽ ഫാറൂഖ് കോളേജിൽ നിന്ന് പണം കൊടുത്തു വാങ്ങിയ ഭൂമി, വഖഫ് ബോർഡിന്റെതാണെന്ന വാദമാണ് നിലവിലെ തർക്കത്തിന് കാരണം. വിശ്വസിച്ച പാർട്ടിപോലും ചതിച്ചെന്ന് പറഞ്ഞ സമരക്കാർ സ്ഥലം എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തിരിഞ്ഞു നോക്കിയില്ലെന്നും ആരോപിച്ചു.

Tags: bjpsuresh gopiwaqaf billMunambam protesters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.