പാലക്കാട്: കാര്‍ഷിക നിയമങ്ങള്‍ തച്ചുടച്ച ഇന്‍ഡി മുന്നണിക്കെതിരെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലൂടെ പ്രതികാരം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ പ്രചരണാര്‍ഥം പിരായിരി കൊടുന്തിരപ്പുള്ളിയിലും കല്പാത്തിയിലും നടന്ന യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
കേരളത്തിന്റെയും ഭാരതത്തിന്റെയും അസ്തിത്വം നശിപ്പിക്കുന്നതിന് വേണ്ടി ഇന്‍ഡി അധമ മുന്നണി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത്. വോട്ട് ചെയ്യേണ്ടത് ഈ മണ്ണിന് വേണ്ടിയാവണം. രാഷ്ട്രീയം എന്നത് അടിമത്തമല്ലെന്ന് തിരിച്ചറിയണമെന്നും സുരേഷ്ഗോപി പറഞ്ഞു. തൃശൂരിലെ ജനത അത് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ പാലക്കാടും വിദൂരമല്ല.
കേരളത്തിന്റെ ഏറ്റവും വലിയ ശാപം പ്രമേയം പാസാക്കല്‍ നിയമസഭയാണ്. പൗരത്വ നിയമം, കാര്‍ഷിക നിയമം, വഖഫ് ഭേദഗതി എന്നിവക്കെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. പാലക്കാട്, കുട്ടനാട് ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. കര്‍ഷകരുടെ നീതിയുക്തമായ നിലനില്‍പ്പിന് വേണ്ടിയാണെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണം. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നശിപ്പിച്ചപ്പോള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചോ എന്നും സുരേഷ് ഗോപി ചോദിച്ചു. സി. കൃഷ്ണകുമാറിന്റെ ഭരണപരമായ കഴിവും മികവും നാട്ടുകാര്‍ക്ക് അറിയാം. പാലക്കാടിന്റെ നാമത്തില്‍ കേരളത്തിന്റെ എംഎല്‍എയായി കൃഷ്ണകുമാറിനെ അവരോധിക്കണം. പാലക്കാട് എടുക്കുന്നത് വഴി കേരളം എടുക്കുന്നതിലേക്ക് നീങ്ങും. ജനങ്ങളെ വഞ്ചിച്ച ഇരുമുന്നണികളെയും, അവരുടെ കൂട്ടുകൃഷിയെയും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ കോഴിക്കോട് നടന്നത് വലിയ ചതിയായിരുന്നെന്നും ചിലരെങ്കിലും അതില്‍ വഴിപ്പെട്ടെന്നും കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പറഞ്ഞതില്‍ ഉറച്ച് നില്ക്കുന്നു. തുടര്‍ന്ന് സി. കൃഷ്ണകുമാറിന് വേണ്ടി കേന്ദ്രമന്ത്രി കല്പാത്തി അഗ്രഹാരത്തില്‍ വോട്ടഭ്യര്‍ഥനയും നടത്തി. കല്പാത്തി കുണ്ടമ്പലം വിശ്വനാഥസ്വാമി ക്ഷേത്ര പരിസരത്ത് നിന്നും മന്തക്കര ഗണപതി ക്ഷേത്രപരിസരം വരെ വോട്ടഭ്യര്‍ഥിച്ചു.
സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍, ബിജെപി ദേശീയ സമിതി അംഗം എന്‍. ശിവരാജന്, സംസ്ഥാന വൈസ് പ്രസി. മേജര്‍ രവി, സംസ്ഥാന വക്താവ് അഡ്വ. നാരായണന് നമ്പൂതിരി, ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ശങ്കു ടി. ദാസ്, ജില്ലാ ജന. സെക്രട്ടറി പി. വേണുഗോപാല്‍, സെക്രട്ടറി പി. സ്മിതേഷ്, കൗണ്‍സിലര്‍മാരായ കെ.വി. വിശ്വനാഥന്, കെ. സുഭാഷ്, മണ്ഡലം പ്രസി. ബാബു, ജന. സെക്രട്ടറി എന്‍.ആര്. രാമകൃഷ്ണന്, പിരായിരി മണ്ഡലം പ്രസി. കെ. വിജേഷ്, ഭാരവാഹികളായ ബിനില്‍ മടപ്പള്ളത്ത്, ഗോപി, വിനോദ്, രാജേഷ്, രാജ്കുമാര്, ജി. സുദേവന്, രാധാകൃഷ്ണന്, ബിഡിജെഎസ് സംസ്ഥാന വൈസ്.പ്രസി: എ.എന്‍. അനുരാഗ്, ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ. രഘു പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: