പാലക്കാട്: ഉത്സവാരവങ്ങള്‍ മുഴങ്ങിത്തുടങ്ങിയ അഗ്രഹാരവീഥികളെ പുളകംകൊള്ളിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനു വേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ടഭ്യര്‍ത്ഥന. കാശിയില്‍പാതി കല്പാത്തിയെന്നറിയപ്പെടുന്ന കല്പാത്തിയില്‍ സായംസന്ധ്യയിലെത്തിയ താരസൂര്യന്റെ പ്രചാരണം പാലക്കാട്ട് ഇത്തവണ താമര വിരിയുമെന്നുറപ്പിക്കുന്നതായി. അഗ്രഹാരവാസികള്‍ക്ക് സുരേഷ് ഗോപിയുടെ വരവ് ഉത്സവത്തിനു മുമ്പുള്ള ഉത്സവമായി മാറി.
തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷം കല്പാത്തി കുണ്ടമ്പലം വിശ്വനാഥസ്വാമി ക്ഷേത്ര പരിസരത്ത് പ്രസിദ്ധമായ കല്പാത്തി സംഗീതോത്സവത്തിന് സ്ഥിരംവേദി ഒരുക്കാനുള്ള എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു. കല്പാത്തിയുമായി ബന്ധപ്പെട്ട ഒരു ആവശ്യവുമായി ആരും ഇതുവരെ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്നും, അത്തരം ആവശ്യം ഉയര്‍ന്നാല്‍ അര്‍ഹമായ പരിഗണന കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പുനല്കി.
ഇന്നലെ രാവിലെ ജൈനിമേട് താമരക്കുളത്ത് നിന്നാണ് കൃഷ്ണകുമാര്‍ പര്യടനം തുടങ്ങിയത്. പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം വീടുകള്‍ ലഭിച്ച നിരവധി ഗുണഭോക്താക്കളുമായി സംവദിച്ചു. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കുന്നതിന് പിന്തുണയുണ്ടാവണമെന്നും അഭ്യര്‍ത്ഥിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമിക്കുന്ന നഗരസഭ കൗണ്‍സിലറും സോണല്‍ സെക്രട്ടറിയുമായ വി. നടേശന്റെ വീട് സന്ദര്‍ശിച്ചു.
തുടര്‍ന്ന് മഹാകവി ഒളപ്പമണ്ണയുടെ പത്നി ശ്രീദേവി അന്തര്‍ജനത്തെ സന്ദര്‍ശിച്ച് കൃഷ്ണകുമാര്‍ അനുഗ്രഹം തേടി. പിന്നീട് കേശവനഗര്‍, ദേവി നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. ശ്രീശ്രീനാരായണീയം സത്സംഗം ഗീതാപാരായണ ക്ലാസിനെത്തിയ അമ്മമാരോടും സഹോദരിമാരോടും സംവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: