മേദിനിനഗർ : ജാർഖണ്ഡിലെ പലാമു ജില്ലയിൽ നിരോധിത മാവോയിസ്റ്റ് സംഘടനയായ തൃതീയ സമ്മേളന പ്രസ്തുതി കമ്മിറ്റിയി (ടിഎസ്പിസി) അംഗങ്ങളായ മൂന്ന് കേഡർമാരെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
നവംബർ 13, 20 തീയതികളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കലാപമുണ്ടാക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായി പലാമു പോലീസ് സൂപ്രണ്ട് റീഷ്മ രമേശൻ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് പങ്കി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിമാട്ടി വനത്തിൽ വെച്ചാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്ന് സൂപ്രണ്ട് പറഞ്ഞു. ഇവരിൽ നിന്ന് ഒരു എകെ 47 റൈഫിൾ, ഒരു നാടൻ പിസ്റ്റൾ, ഒരു നാടൻ തോക്ക്, വെടിയുണ്ടകളുടെ ഒരു ശേഖരം എന്നിവ പിടിച്ചെടുത്തു.
ഒരു ഡസനിലധികം കേസുകളിൽ പോലീസ് തിരയുന്നവരാണ് പിടികൂടിയ മൂന്ന് ടിഎസ്പിസി കേഡർമാരെന്ന് സൂപ്രണ്ട് അറിയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാവോയിസ്റ്റിന്റെ (സിപിഐ-മാവോയിസ്റ്റ്) പിളർപ്പ് ഗ്രൂപ്പാണ് ടിഎസ്പിസി എന്നറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: