ന്യൂദൽഹി : ദൽഹിയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മലിനീകരണത്തിൽ ആശങ്ക അറിയിച്ച് ബിജെപി. ഒക്ടോബർ 26ന് മാത്രം പഞ്ചാബിൽ 108 വൈക്കോൽ കൂനകൾ കത്തിച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ദൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ പറഞ്ഞു.
ഇതേ തുടർന്ന് കപൂർത്തല ഹൗസിൽ വായു മലിനീകരണം സംബന്ധിച്ച ആശങ്കകൾ ഉന്നയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ ബിജെപി നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചു. മെമ്മോറാണ്ടം സമർപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല.
ഒക്ടോബർ 26 ന് പഞ്ചാബിൽ 108 വൈക്കോൽ കത്തിച്ച സംഭവങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഹരിയാനയെയും യുപിയെയുമാണ് പകരം അവർ കുറ്റപ്പെടുത്തുന്നത്. ഹരിയാനയിലും യുപിയിലും വൈക്കോൽ കത്തിച്ച സംഭവങ്ങൾ യഥാക്രമം 16 ഉം 11 ഉം ആണെന്ന് കാണിക്കുന്ന ഡാറ്റ തങ്ങളുടെ പക്കലുണ്ട്. അവർ ഇപ്പോഴും പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നത് നിയന്ത്രിക്കുന്നില്ലെങ്കിൽ അത് രാഷ്‌ട്രീയമാണ്. ഇന്ന് പലരും ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും സച്ദേവ പറഞ്ഞു.
കൂടാതെ ഇപ്പോൾ ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ദൽഹി മാറിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലെയും ദൽഹിയിലെയും എഎപി സർക്കാരുകൾ വായു മലിനീകരണത്തെക്കുറിച്ച് ആത്മാർത്ഥമായി ഗൗരവമുള്ളവരായിരുന്നുവെങ്കിൽ യുപിയിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത് കുറയ്‌ക്കുന്ന മെമ്മോറാണ്ടം അവർ സ്വീകരിക്കുമായിരുന്നുവെന്നും ദൽഹി ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
ഇതിനു പുറമെ പഞ്ചാബിൽ അധികാരത്തിൽ വരുന്നതിന് മുമ്പ് എഎപി വിപുലമായ വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ അവർ തങ്ങളുടെ വാഗ്ദാനം പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ദൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്ന വൈക്കോൽ കത്തിക്കുന്നത് നേരിടുമെന്നും ബിജെപി എംപി ബൻസുരി സ്വരാജ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ എഎപി നേതാക്കൾ ഇപ്പോൾ ചർച്ചകൾക്ക് പോലും തയ്യാറാകുന്നില്ലെന്ന് ബൻസുരി കുറ്റപ്പെടുത്തി. കൂടാതെ എന്തുകൊണ്ടാണ് ദൽഹിയും പഞ്ചാബും തമ്മിൽ ഏകോപനമില്ലാത്തതെന്നും എന്തുകൊണ്ടാണ് ഒരു കർമ്മ പദ്ധതി രൂപീകരിക്കാത്തതെന്നും സ്വരാജ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: