കോട്ടയം: ഗുണഭോക്തൃ സമിതികള്‍ നിയന്ത്രിക്കുന്ന കുടിവെള്ള പദ്ധതികളില്‍ വ്യക്തികള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇതിനെതിരേ പഞ്ചായത്ത് /നഗരസഭ സെക്രട്ടറിമാര്‍ നടപടികളെടുക്കണമെന്നും ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു നല്‍കണമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
കണക്ഷനുകള്‍ നിഷേധിക്കുന്നതായും വിവേചനപരമായ ഫീസുകള്‍ കുടിവെള്ള കണക്ഷന് നല്കുന്നതിനു വാങ്ങുന്നതായുമുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗുണഭോക്തൃ സമിതി കണ്‍വീനര്‍ അടക്കമുള്ളവരെ വിളിച്ചുവരുത്തി പ്രശ്നപരിഹാരത്തിനു നിര്‍ദേശിക്കണം. ഗുണഭോക്തൃ സമിതികളുടെ കാര്യത്തില്‍ ഓഡിറ്റിങ്ങിന് നടപടികളെടക്കണം. പ്രവര്‍ത്തനരഹിതമായ ഗുണഭോക്തൃ സമിതികള്‍ പിരിച്ചുവിട്ടു പുതിയതു രൂപീകരിക്കാന്‍ തദ്ദേശ സ്ഥാപന അധികൃതര്‍ നടപടിയെടുക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: