തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ പൊലീസ് കേസെടുത്തു.ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പരാതിയിലാണ് തൃശൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ആരെയും പ്രതിചേര്‍ക്കാതെയാണ് കേസ്.
രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കല്‍, ഗൂഢാലോചന, മതപരമായ ആഘോഷം തടസപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.
ഇതിനുശേഷം ഒമ്പത് ദിവസം കഴിഞ്ഞാണ് പ്രത്യേക സംഘം രൂപീകരിച്ചത്. എന്നാല്‍, പ്രത്യേക സംഘത്തിന് കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല.
തിരുവമ്പാടി ദേവസ്വത്തെ സംശയ മുനയില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയത്. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് ഡിജിപി നല്‍കിയത്. എഡിജിപിയുടെ റിപ്പോര്ട്ടിന്മേല് കേസെടുത്താല്‍ തിരുവമ്പാടി ദേവസ്വം പ്രതിയാകും. അതൊഴിവാക്കാന് കൂടിയാണ് ഇത്തരത്തിലുള്ളൊരു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: