ന്യൂദൽഹി : മോദി സർക്കാർ പഞ്ചാബിലെ കർഷകർക്ക് ഒപ്പം ശക്തമായി നിലകൊള്ളുന്നുവെന്ന് ഊന്നിപ്പറഞ്ഞ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി. നെല്ല് സംഭരണം ഉൾപ്പെടെ ഒന്നിലധികം ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിലെ കർഷകർ ഞായറാഴ്ച രണ്ടാം ദിവസവും സമരം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
മോദി സർക്കാർ കർഷകർക്കാണ് എല്ലായ്‌പ്പോഴും മുൻഗണന നൽകുന്നത്. അതിനാൽ സർക്കാർ കർഷകരിൽ നിന്ന് ധാന്യങ്ങൾ വാങ്ങുമെന്നും അതിന് ആവശ്യമായ ഇടങ്ങൾ സൃഷ്ടിക്കുമെന്നും തങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ 2013-2014ൽ എ ഗ്രേഡ് നെല്ലിന് 1,345 രൂപയും സാധാരണ നെല്ലിന് 1,310 രൂപയുമായിരുന്നു കുറഞ്ഞ താങ്ങുവില. എന്നാൽ ഇന്ന് തങ്ങൾ മൊത്തം 2300 രൂപ കൊടുക്കുന്നു. 10 വർഷം കൊണ്ട് താങ്ങുവില വളരെയധികം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ നെല്ല് സംഭരണം വർധിപ്പിക്കാൻ താൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനോട് അഭ്യർത്ഥിച്ചിരുന്നുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: