Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്;  ട്രെയിൻ നമ്പർ 12683 എറണാകുളം – ബെംഗളൂരു ട്രെയിൻ ഇന്നത്തെ യാത്ര റദ്ദാക്കി

Published by

കൊച്ചി: റേക്കുകളുടെ അഭാവം മൂലം കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ. ഇന്ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം – ബെംഗളൂരു, ബെംഗളൂരു എറണാകുളം സർവീസുകളാണ് റദ്ദാക്കിയത്. റേക്കുകൾ ലഭ്യമല്ല എന്നതാണ് സർവീസുകൾ റദ്ദാക്കുന്നതിന് റെയിൽവേ നൽകുന്ന വിശദീകരണം.

ഇന്ന് വൈകിട്ട് 4.50 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12683 എറണാകുളം ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനാണ് റദ്ദാക്കിയവയിൽ ഒന്ന്. നാളെ വൈകിട്ട് 7 മണിക്ക് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരേണ്ട ട്രെയിൻ നമ്പർ 12684 ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനാണ് രണ്ടാമത്തേത്.

കന്യാകുമാരി – പുതുച്ചേരി എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12.05 ന് പുതുച്ചേരിയിൽനിന്ന് പുറപ്പെട്ട് കന്യാകുമാരിയിൽ എത്തേണ്ട ട്രെയിൻ നമ്പർ 16861 പുതുച്ചേരി കന്യാകുമാരി എക്‌സ്പ്രസും, നാളെ ഉച്ചതിരിഞ്ഞ് 2 മണിക്ക് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16862 കന്യാകുമാരി പുതുച്ചേരി എക്‌സ്പ്രസുമാണ് പൂർണമായി റദ്ദുചെയ്‌തത്. റേക്ക് ലഭ്യമല്ലാത്തതിനാലാണ്‌ സർവീസുകൾ റദ്ദ് ചെയ്യുന്നതിനും റെയിൽവേ നൽകുന്ന വിശദീകരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക