മഞ്ചേരി: ഒടുവില്‍ തൃശ്ശൂര്‍ മാജിക് എഫ്‌സിക്ക് സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ ആദ്യജയം. കളിയില്‍ എതിരില്ലാത്ത ഒരു ഗോളിനു കാലിക്കറ്റ് എഫ്‌സിയെയാണ് പരാജയപ്പെടുത്തിയത്. തൃശ്ശൂര്‍ മാജിക് എഫ്‌സിക്കായി കെ.പി. ഷംനാദ് (11) ഗോള്‍ നേടി. കാലിക്കറ്റ് നേരത്തെ സെമി ഉറപ്പിച്ച ടീമാണ്. അവസാന സ്ഥാനത്തുള്ള തൃശ്ശൂര്‍ സെമി കാണാതെ പുറത്തായവരാണ്. ടൂര്‍ണമെന്റില്‍ കാലിക്കറ്റിന്റെ ആദ്യ തോല്‍വിയാണിത്.
ബോക്‌സ് ലക്ഷ്യമാക്കി ത്രോ എറിഞ്ഞ ജസ്റ്റിന്‍ ജോര്‍ജ്ജിനാണ് ആദ്യ ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റും. ത്രോ ലഭിച്ച കെ.പി. ഷംനാദ് അനായാസം പന്ത് ഹെഡ് ചെയ്ത് വലയിലാക്കി.
സൂപ്പര്‍ ലീഗില്‍ ഇതുവരെ മൈതാനത്തു കാണിക്കാത്ത പ്രകടനമാണ് തൃശ്ശൂര്‍ മാജിക് എഫ്‌സി നടത്തിയത്. അവരുടെ ഓരോ നീക്കത്തിലും കാലിക്കറ്റിന്റെ മുട്ടിടിച്ചു. 82-ാം മിനിറ്റില്‍ തൃശ്ശൂരിനായി ലഭിച്ച പെനല്‍റ്റി ക്യാപ്റ്റന്‍ ലൂക്കാസ് എഡ്വാര്‍ഡോ പാഴാക്കി. അലക്‌സ് സാന്റോസിനെ കാലിക്കറ്റ് ഗോളി വിഷാല്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി. ഞായറാഴ്ച കണ്ണൂര്‍ വാരിയേഴ്‌സും മലപ്പുറം എഫ്.സി.യും തമ്മില്‍ ഏറ്റുമുട്ടും. വൈകിട്ട് 7.30 ന് കോഴിക്കോടാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: