ചേലക്കര: ചേലക്കരയില്എല്ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ നഗ്നമായ തെരെഞ്ഞെടുപ്പ് ചട്ടലംഘനമാണ് നടത്തുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാര്‍.
കേരളത്തില്‍ ഫഌക്സ് ബോര്‍ഡുകള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവും തെരെഞ്ഞെടുപ്പില്‍ ഫഌക്സ് ബോര്‍ഡ് ഉപയോഗിക്കാന്‍ പാടില്ലെന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവും നിലനില്‍ക്കെ ഈ ഉത്തരവുകളെല്ലാം കാറ്റില്‍ പറത്തി എല്‍ഡിഎഫ് ചേലക്കര മണ്ഡലത്തിലുടനീളം ഫഌക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.
ഇത് കോടതിയലക്ഷ്യവും തെരെഞ്ഞെടുപ്പ് ചട്ടലംഘനവുമാണ്. ഇതിനെതിരെ ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഗുരുതരമായ ഈ തെരെഞ്ഞെടുപ്പ് ചട്ടലംഘനം സ്ഥാനാര്‍ത്ഥിത്വം തന്നെ അയോഗ്യമാക്കാവുന്ന കുറ്റമായിട്ടും തെരെഞ്ഞെടുപ്പ് കമ്മീഷനും പോലീസും നടപടി സ്വീകരിക്കാത്തത് തികഞ്ഞ കൃത്യവിലോപമാണ്.
നീണ്ട 26 വര്‍ഷം ചേലക്കരയെ പ്രതിനിധാനം ചെയ്ത് ഒരു വികസനവും കൊണ്ട് വരാത്തവര്‍ പ്രകൃതിയില്‍ ലയിക്കാത്ത പ്ലാസ്റ്റിക് കൂട്ടി യിട്ട് ചേലക്കരയുടെ ആകെയുള്ള സമ്പാദ്യമായ പ്രകൃതിയെ കൂടി നശിപ്പിക്കുകയാണ്. പണം ലാഭിക്കാന്‍ വേണ്ടി വിലകൂടിയ ക്ലോത്തിന് പകരം വില കുറഞ്ഞ ഫഌക്സ് അടിച്ച് കൂട്ടുന്നത് ഏറ്റവും ജനവിരുദ്ധമായ നടപടിയാണ്. പ്രകൃതിയ്ക്ക് ദോഷമില്ലാത്ത അനുവദനീയമായ മെറ്റീരിയല്‍സ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് എല്ലാ ബോര്‍ഡിലും പ്രിന്റ് ചെയ്യണമെന്ന് നിയമമുണ്ടെങ്കിലും അതും ഇവിടെ പാലിച്ചിട്ടില്ല.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ചേലക്കരയില്‍ നടത്തിയ റോഡ് ഷോയില്‍ ഉപയോഗിച്ച വാഹനത്തിന്റെ ഇന്‍ഷൂറന്‍സും ഫിറ്റ്നസും 2020ല്‍ കഴിഞ്ഞതാണ്. നിരത്തില്‍ ഇറക്കാന്‍ പാടില്ലാത്ത വാഹനത്തില്‍ രമ്യാ ഹരിദാസും കെ.സുധാകരനും ഉള്‍പ്പെടെയുള്ളവര്‍ റോഡ് ഷോ നടത്തി നിയമലംഘനം നടത്തുമ്പോള്‍ ഉദ്യോഗസ്ഥരെല്ലാം കാഴ്ചക്കാരായിരുന്നു. പിണറായി വിജയന്റെ കണ്വന്ഷന് ജോലിക്ക് വന്ന തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചതും അധികാര ദുര്‍വിനിയോഗമാണ്.
ഇരുമുന്നണികളും നടത്തുന്ന അധികാര ദുര്‍വിനിയോഗത്തിനും നിയമലംഘനത്തിനും തെരെഞ്ഞെടുപ്പ് ചട്ടലംഘനത്തിനും എതിരെ അധികാരികള്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അനീഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: