തിരുവനന്തപുരം: പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ഫാന്‍ പൊട്ടിവീണ് പരിക്കേറ്റ കൂട്ടിരിപ്പുകാരിക്ക് നഷ്ടപരിഹാരവും തുടര്‍ ചികിത്സയും നല്‍കണമെന്ന് ബിജെപി പട്ടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസില്‍ നല്കിയ പരാതി പിന്‍വലിച്ചാല്‍ മാത്രമേ നഷ്ടപരിഹാരവും തുടര്‍ചികിത്സയും നല്‍കുകയുള്ളൂ എന്ന് ഭീഷണിപ്പെടുത്തിയതിനെതിരെ ബിജെപി പട്ടം മണ്ഡലം കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി .
ബിജെപി പട്ടം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീനാഥ്, ജനറല്‍ സെക്രട്ടറി രാജേഷ്കുമാര്‍, മണ്ഡലം സെക്രട്ടറി വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടിന്റെ ചാര്‍ജ് വഹിക്കുന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണനെ കണ്ട്ണ്ടപ്രതിഷേധം അറിയിച്ചു. പണി പൂര്‍ത്തീകരിച്ചു കിടക്കുന്ന അത്യാഹിത വിഭാഗം എത്രയും വേഗം തുറക്കണമെന്നും ഫാന്‍ വീണ് പരിക്കുപറ്റിയ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് തുടര്‍ചികിത്സയും നഷ്ടപരിഹാരവും നല്‍കണമെന്നും ആവശ്യപ്പെട്ട് ഡെപ്യൂട്ടി സുപ്രണ്ടിന് നിവേദനവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: