ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കില്‍, ഭാരത-ചൈന അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചു തുടങ്ങി. മുമ്പ് സംഘര്‍ഷമുടലെടുത്ത പാങ്ഗോങ് തടാകത്തിനു സമീപത്തെ ഡെപ്സാങ്, ഡെംചോക്ക് മേഖലകളിലെ സൈനിക ടെന്റുകള്‍ ഇരുരാജ്യങ്ങളും നീക്കി. ഭാരത സൈന്യം ചാര്‍ദിങ് നാള എന്ന സ്ഥലത്തേക്കു പിന്‍വാങ്ങുകയാണ്, ചൈനീസ് സൈന്യം കിഴക്കന്‍ മേഖലയിലേക്കും. ഇരുഭാഗത്തും 12 താത്കാലിക നിര്‍മിതികളും 12 വീതം ടെന്റുകളുമുണ്ടായിരുന്നു. ഇവ പരിപൂര്‍ണമായും നീക്കി പരസ്പരം പരിശോധിക്കും. ആകാശ നിരീക്ഷണവുമുണ്ട്. അതിര്‍ത്തിയിലെ സൈനിക വാഹനങ്ങളുടെ എണ്ണവും കുറയ്ക്കുകയാണ്.
പട്രോളിങ് നാലഞ്ചു ദിവസത്തിനകം പുനരാരംഭിക്കും. അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനും പഴയ പോലെ പട്രോളിങ് പുനരാംഭിക്കാനും ചര്‍ച്ചകളില്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള കരാറിനു പിന്നാലെ റഷ്യയില്‍ ചേര്‍ന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സീ ജിന്പിങ്ങും കൂടിക്കാഴ്ച നടത്തി കരാറിനെ സ്വാഗതം ചെയ്തിരുന്നു. വര്‍ഷങ്ങളായതിനാല്‍ സേനാ പിന്മാറ്റം പൂര്‍ത്തിയാകാന്‍ താമസിക്കും. ഇതിന്റെ പുരോഗതി ഇരുപക്ഷവും വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: