പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം കഠിനതടവും എഴുപതിനായിരം രൂപ പിഴയും വിധിച്ചു. കണ്ടനാട് സ്വദേശിയായ മുപ്പത്തിയെട്ട്കാരനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദിനേശ് എം പിള്ള തടവും പിഴയും വിധിച്ചത്.
2021 നവംബറിൽ കുന്നത്തുനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ചിത്രങ്ങൾമൊബൈലിൽ ചിത്രീകരിക്കുകയുമുണ്ടായി. അഡ്വക്കേറ്റ് എ. സിന്ധുവാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്.
ഇൻസ്പെക്ടർമാരായ വി. പി. സുധീഷ്. എ. എൽ. അഭിലാഷ്. എസ്ഐ ജേക്കബ്, എഎസ്ഐ സി. പി. അജിത എസ് സിപിഒമാരായ വർഗീസ്, ബേസിൽ മാത്യു എന്നിവരാണ്അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: