ലക്നൗ : ഉത്തർപ്രദേശിലെ അംഗീകാരമില്ലാത്ത മദ്രസകളെ കുറിച്ച് എടിഎസ് അന്വേഷിക്കാൻ ഒരുങ്ങുന്നു . ബഹ്‌റൈച്ച് ജില്ലയിലെ 792 മദ്രസകളിൽ 495 എണ്ണവും അംഗീകാരമില്ലാത്തതായി കണ്ടെത്തിയതായി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് . ഈ മദ്രസകൾക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്നത് സംബന്ധിച്ച് അന്വേഷണമാണ് എടിഎസിന് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ ബഹ്‌റൈച്ച് ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റുമായും ന്യൂനപക്ഷ ക്ഷേമ ഓഫീസറുമായും സംസാരിച്ചിട്ടുണ്ട്.
നേപ്പാളിന്റെ അതിർത്തിയോട് ചേർന്നുള്ള ബഹ്‌റൈച്ച് ജില്ലയിലാണ് കാലങ്ങളായി അനധികൃത മദ്രസകൾ പ്രവർത്തിക്കുന്നത്. ഒരു വർഷം മുമ്പ് പോലും നേപ്പാളുമായി അതിർത്തി പങ്കിടുന്ന മദ്രസകളുടെ വെരിഫിക്കേഷൻ നടത്തിയിരുന്നു. ബഹ്‌റൈച്ച് ജില്ലയിലെ അനധികൃത മദ്രസകൾ കണ്ടെത്തുന്നതിനുള്ള ചുമതല എല്ലാ എസ്ഡിഎംമാർക്ക് നൽകി. അന്വേഷണത്തിൽ ചില മദ്രസകൾക്ക് 30 വർഷത്തിലധികം പഴക്കമുണ്ടെന്ന് കണ്ടെത്തി. മദ്രസ നടത്തിപ്പിന് എവിടെ നിന്നാണ് പണം വരുന്നതെന്ന് ചോദിച്ചപ്പോൾ സംഭാവന നൽകുന്നത് പൊതുജനങ്ങളാണെന്ന് മദ്രസ നടത്തിപ്പുകാർ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: